കൊച്ചി: ദമ്പതിമാർ പരസ്പരം കരുതലാകേണ്ടത് കാലഘട്ടത്തിൻ്റെ ആവശ്യമാണെന്ന് ആർച്ച്ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ പരസ്പരം മനസ്സിലാക്കുകയും കരുതലാവുകയും ചെയ്യേണ്ടത് കുടുംബത്തിൻ്റെയും സമൂഹത്തിൻ്റെയും വളർച്ചക്ക് ആധുനിക കാലഘട്ടത്തിൻ്റെ ആവശ്യകതയാണെന്നും വരാപ്പുഴ അതിരൂപത ആർച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ അഭിപ്രായപ്പെട്ടു.
വരാപ്പുഴ അതിരൂപത ഫാമിലി കമ്മീഷൻ്റെ നേതൃത്വത്തിൽ വിവാഹത്തിൻ്റെ 50 ഉം 25 ഉം ജുബിലി ആഘോഷിച്ച ദമ്പതികൾക്ക് എറണാകുളം പാപ്പാളി ഹാളിൽ സംഘടിപ്പിച്ച ജൂബിലി ദമ്പതി സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സഹായമെത്രാൻ ഡോ. ആൻ്റണി വാലുങ്കൽ അദ്ധ്യക്ഷതവഹിച്ചു. ദമ്പതികൾ വിവാഹ ഉടമ്പടി നവീകരിച്ചു. ആർച്ച് ബിഷപ്പും സഹായ മെത്രാനും ദമ്പതികൾക്ക് ഉപഹാരം നൽകി ആദരിച്ചു. ഫാമിലി കമ്മീഷൻ ഡയറക്ടർ റവ. ഫാ. അലക്സ് കുരിശുപറമ്പിൽ, സിസ്റ്റർ ജോസഫിൻ, പ്രോഗ്രാം കൺവീനർ എൻ.വി ജോസ്, ജോബി തോമസ്, ജോൺസൺ എന്നിവർ പ്രസംഗിച്ചു. 1160 ദമ്പതികൾ പ്രസ്തുത സംഗമത്തിൽ പങ്കെടുത്തു.