എരുമേലി: അസ്സീസി ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷ്യൻ്റെ ഡയറക്ടറായി റവ. ഫാ. ജിൻസൺ ജോർജ്ജ് പുതുശ്ശേരിയിൽ ചുമതലയേറ്റു. വിജയപുരം രൂപതാ സഹായമെത്രാനും അസ്സീസി ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷ്യൻ്റെ ചെയർമാനുമായ ബിഷപ്പ് റൈറ്റ് റവ. ഡോ. ജസ്റ്റിൻ മഠത്തിപ്പറമ്പിലിൻ്റെ സാന്നിധ്യത്തിൽ മുൻ ഡയറക്ടർ റവ. ഫാ. ആഗ്നൽ ഡൊമിനിക് റോഡ്രിഗ്സ് ചുമതല കൈമാറി.
വിജയപുരം രൂപതയുടെ കീഴിൽ എരുമേലി കേന്ദ്രമായുള്ള അസ്സീസി ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷ്യനിൽ അസ്സീസി ഹോസ്പിറ്റൽ, അസ്സീസി നഴ്സിംഗ് കോളജ് എന്നീ സ്ഥാപനങ്ങളാണ് പ്രവർത്തിക്കുന്നത്.
1987ലാണ് അസ്സീസി ഹോസ്പിറ്റൽ സ്ഥാപിതമാകുന്നത്. ജനറൽ മെഡിസിൻ, ജനറൽ സർജറി, ഗൈനക്കോളജി, കാർഡിയോളജി, ഓർത്തോപീഡിക്സ്, പീഡിയാട്രിക്സ്, ഇഎൻടി, സൈക്യാട്രി, ഡീ-അഡിക്ഷൻ, ക്ലിനിക്കൽ സൈക്കോളജി, പാലിയേറ്റീവ് കെയർ തുടങ്ങിയ വിഭാഗങ്ങളിലായി പ്രഗത്ഭരായ ഡോക്ടർമാരുടെ സേവനം ഹോസ്പിറ്റലിൽ ലഭ്യമാണ്.
കൂടാതെ, 24 മണിക്കൂറും പ്രവർത്തിക്കുന്ന അത്യാഹിത വിഭാഗവും, ഐസിയു, ഓപ്പറേഷൻ തീയറ്റർ, മോർച്ചറി, ആംബുലൻസ് സംവിധാനങ്ങളും എക്സ്റേ, ഇസിജി, ലാബ്, ഫാർമസി സൗകര്യങ്ങളും ഇവിടെ ലഭ്യമാണ്. 2012ൽ സ്ഥാപിതമായ അസ്സീസി കോളജ് ഓഫ് നഴ്സിംഗിൽ, ഇന്ത്യൻ നഴ്സിംഗ് കൗൺസിലിന്റെയും കേരള നഴ്സസ് ആൻഡ് മിഡ്വൈഫ്സ് കൗൺസിലിന്റെയും അംഗീകാരമുള്ള നാലുവർഷ നഴ്സിംഗ് ബിരുദ കോഴ്സും മികച്ചരീതിയിൽ നടത്തിവരുന്നു.