കൊച്ചി : രൂപത കെ.സി.വൈ.എം- കോസ്പാക്ക് എച്ച്.ആർ.ഡി സംയുക്തമായി സംഘടിപ്പിച്ച സിൽവെസ്റ്റർ കപ്പ് 2k24 ചുള്ളിക്കൽ ടിപ്ടോപ് അസീസ് ടർഫിൽ സമാപിച്ചു. ലഹരിക്കെതിരെ ഫുട്ബോൾ എന്ന ആശയത്തോടെ നടത്തിയ ഫുട്ബോൾ ടൂർണമന്റിന്റെ സമ്മാനദാന ചടങ്ങിന്റെ ഉത്ഘാടനം കൊച്ചി രൂപത വികാരി ജനറൽ മോൺ. ഷൈജു പര്യാത്തുശ്ശേരി നിർവ്വഹിച്ചു.
ആവേശകരമായ മത്സരത്തിൽ സെന്റ് ജോസഫ് ബെത്ലഹേം ചർച്ച്, ചുള്ളിക്കൽ ടീം പോപ്പ് സിൽവെസ്റ്റർ കപ്പിനർഹരായി. രണ്ടാം സമ്മാനമായ 5000 രൂപയും ബിഷപ്പ് ജോസഫ് കുരീത്തറ മെമ്മോറിയൽ ട്രോഫിയും സെന്റ് ജോസഫ് ചർച്ച് ചെറിയകടവ് ടീം കരസ്ഥമാക്കി. മൂന്നാം സമ്മാനമായ 3000 രൂപയ്ക്കും ബിഷപ്പ് അലക്സാണ്ടർ എടേഴത്ത് മെമ്മോറിയൽ ട്രോഫിക്കും സെന്റ് ജോസഫ് ചർച്ച്, കുമ്പളം ടീം അർഹരായി.
കെ.സി.വൈ.എം കൊച്ചി രൂപത ഡയറക്ടർ ഫാ. മെൽറ്റസ് കൊല്ലശ്ശേരി, കെ.സി.വൈ.എം കൊച്ചി രൂപത അസി. ഡയറക്ടർ ഫാ. ജോഷി ഏലശ്ശേരി, കെ.സി.വൈ. എം ലാറ്റിൻ സംസ്ഥാന പ്രസിഡന്റ് കാസി പൂപ്പന, രൂപത കോ-ഓർഡിനേറ്റർമാരായ ജെയ്ജിൻ ജോയ്, യേശുദാസ് വിപിൻ, അന്ന സിൽഫ, ആന്റണി നിതീഷ്, ജിഷി ജോസഫ്, ലോറൻസ് ജിത്തു എന്നിവർ സന്നിഹിതരായിരുന്നു.