എരുമേലി: വിജയപുരം രൂപതയ്ക്കു കീഴിൽ 37 വർഷങ്ങളുടെ സേവനപാരമ്പര്യമുള്ള എരുമേലി അസ്സീസി ഹോസ്പിറ്റലിൽ മാനസികരോഗ – ലഹരിവിമുക്ത ചികിത്സയിലും സാന്ത്വനപരിചരണത്തിലും മികച്ച സേവനങ്ങളുമായി സൈക്യാട്രി, ഡീ-അഡിക്ഷൻ & ക്ലിനിക്കൽ സൈക്കോളജി വിഭാഗവും പാലിയേറ്റീവ് കെയർ സെൻ്ററും വിപുലീകരിച്ചു. ശാന്തവും സ്വകാര്യവുമായ അന്തരീക്ഷത്തിൽ മികച്ചതും നിലവാരമുള്ളതുമായ ആരോഗ്യപരിചരണം അസ്സീസി ഹോസ്പിറ്റലിൻ്റെ പ്രത്യേകതയാണ്.
സൈക്യാട്രി, ഡീ-അഡിക്ഷൻ & ക്ലിനിക്കൽ സൈക്കോളജി വിഭാഗത്തിൽ വിദഗ്ധരായ സൈക്യാട്രിസ്റ്റിൻ്റെയും ക്ലിനിക്കൽ സൈക്കോളജിസ്റ്റിൻ്റെയും സേവനങ്ങൾ ലഭ്യമാണ്. മാനസികരോഗത്തിനും ലഹരിവിമുക്തിക്കുമായി കിടത്തിചികിത്സ, പുനരധിവാസം (റീഹാബിലിറ്റേഷൻ), സൈക്കോതെറാപ്പി, കൗൺസിലിംഗ് എന്നിവയുൾപ്പെടെ ഏറ്റവും നൂതനമായ ചികിത്സാരീതികളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്.
കിടത്തിചികിത്സയ്ക്ക് ബന്ധുക്കൾ കൂടെ താമസിക്കേണ്ടതില്ല എന്നതും പ്രത്യേകതയാണ്. വിഷാദം, ഉത്കണ്ഠ തുടങ്ങിയ മാനസിക ബുദ്ധിമുട്ടുകൾക്കും കുട്ടികൾക്കുണ്ടാകുന്ന പഠനവൈകല്യങ്ങൾക്കും ഓൺലൈൻ – ഓഫ് ലൈൻ കൺസൾട്ടേഷൻ സൗകര്യമുണ്ട്. കൂടാതെ, ഐ.ക്യു. ടെസ്റ്റ്, പേഴ്സണാലിറ്റി അസ്സെസ്മെൻ്റ്, ലേണിംഗ് ഡിസെബിലിറ്റി അസ്സെസ്മെൻ്റ്(പഠനവൈകല്യനിർണ്ണയം), ഫാമിലി തെറാപ്പി, കപ്പിൾ തെറാപ്പി തുടങ്ങിയ സേവനങ്ങളും ലഭ്യമാണ്.
പാലിയേറ്റീവ് കെയർ സെൻ്ററിൽ വിദഗ്ധരായ ഡോക്ടർമാരുടെയും നഴ്സുമാരുടെയും 24 മണിക്കൂർ സേവനം ലഭ്യമാണ്. വേദനാപൂർണ്ണമായ രോഗാവസ്ഥയിലൂടെ കടന്നുപോകുന്നവർക്കും കിടപ്പിലായവർക്കുമുള്ള ഈ സാന്ത്വനചികിത്സാ വിഭാഗത്തിൽ കൗൺസിലിംഗ്, ആത്മീയപരിചരണം എന്നിവയും വിവിധ മെഡിക്കൽ വിഭാഗങ്ങളുടെ സേവനവും ലാബ് സൗകര്യങ്ങളും ഉറപ്പുവരുത്തിയിട്ടുണ്ട്.