നെയ്യാറ്റിൻകര: നെയ്യാറ്റിൻകര ഇൻ്റഗ്രൽ ഡെവലപ്മെൻ്റ് സൊസൈറ്റി സാമൂഹ്യാധിഷ്ഠിത ഭിന്നശേഷി പുനരധിവാസ പദ്ധതിയുടെ ഭാഗമായി ഭിന്നശേഷി കുട്ടികൾക്ക് കലാകായിക മത്സരം മികവ് 2024 ലോഗോസ് പാസ്റ്ററൽ സെൻ്ററിൽ സംഘടിപ്പിച്ചു.
അസോസിയേഷൻ പ്രസിഡൻ്റ് ശ്രീ.തങ്കമണി ഉദ്ഘാടനം ചെയ്തു. പ്രോഗ്രാം കോ ഓഡിനേറ്റർ ശ്രീ.ജയരാജ്, ശ്രീമതി ഷൈനി ടീച്ചർ, ശ്രീമതി ദീപ്തി ടീച്ചർ, മുൻ അസോസിയേഷൻ സെക്രട്ടറി ശ്രീ.അനിൽ, അസോസിയേഷൻ സെക്രട്ടറി ശ്രീമതി സൗമ്യ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.