വരാപ്പുഴ: വരാപ്പുഴ മൗണ്ട് കാർമ്മൽ ആൻഡ് സെന്റ്.ജോസഫ് ബസിലിക്ക ഇടവകദിനാഘോഷങ്ങളുടെ സമാപനം വിവിധ കലാപരിപാടികളോടെ നടത്തപ്പെട്ടു. സെപ്റ്റംബർ 22നു തുടങ്ങി വിവിധ കലാ-കായിക മത്സരങ്ങളോടെയും വിവിധ പരിപാടികളോടെയും വിപുലമായി ആഘോഷിക്കപ്പെട്ട ഇടവക ദിനാഘോഷങ്ങളുടെ സമാപനമാണ് ഞായറാഴ്ച നടന്നത്.
ബസിലിക്ക റെക്ടർ ഫാ.ജോഷി കൊടിയന്തറO.C.D യുടെ നേതൃത്വത്തിൽ വരാപ്പുഴ ഇടവകയിൽ നടന്നുകൊണ്ടിരിക്കുന്ന വിവിധ പരിപാടികളുടെ തുടർച്ചയായാണ് വിപുലമായി ഇടവകദിനം ആഘോഷിക്കപ്പെട്ടത്. വരാപ്പുഴ ദൈവാലയത്തിന്റെ ത്രിശതോത്തര സുവർണ്ണ ജൂബിലി ആഘോഷങ്ങളും നിത്യാരാധന ചാപ്പൽ നിർമ്മാണവും തുടങ്ങി നിരവധി ബഹുമുഖങ്ങളായ പ്രവർത്തനങ്ങൾ ഫാ.ജോഷി കൊടിയന്തറO.C.Dയുടെ നേതൃത്വത്തിലാണ് നടത്തപ്പെട്ടത്.
ഇടവകജനം ഒരുമിച്ചുള്ള ദിവ്യബലിയോടെയാണ് ഇടവകദിനം ആരംഭിച്ചത്. വൈകുന്നേരം യൂണിറ്റുകളിൽ നിന്നുള്ള റാലികൾ പള്ളിമുറ്റത്തെത്തി, തുടർന്ന് നടന്ന പൊതുസമ്മേളനത്തിൽ സിനി ആർട്ടിസ്റ്റ് ടിനി ടോം മുഖ്യാതിഥിയിരുന്നു. ബസിലിക്ക റെക്ടർ റവ.ഫാ.ജോഷി കൊടിയന്തറ അധ്യക്ഷം വഹിച്ച പൊതുസമ്മേളനത്തിൽ മുൻ വികാരിയും പ്രൊവിൻഷ്യൽ കൗൺസിലറുമായ ഫാ. യേശുദാസ് തോട്ടുങ്കൽ അനുഗ്രഹപ്രഭാഷണം നടത്തി.
CTC മദർ ജനറൽ റവ.സി.ഷഹീല CTC സമ്മാനദാനം നിർവഹിച്ചു. വരാപ്പുഴ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോൺസൻ പുനത്തിൽ, 9-)0 വാർഡ് മെമ്പർ ബെർളിൻ പാവനത്തറ, സെന്റ്. തോമസ് ഇടവക വികാരി ഫാ.പോൾ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. സഹവികാരി ഫാ. ഫ്രാൻസിസ് തോട്ടങ്കര സമ്മേളനത്തിൽ കൃതജ്ഞത അർപ്പിച്ചു. പൊതുസമ്മേളനത്തിനു ശേഷം സ്നേഹവിരുന്നും ഇടവകാംഗങ്ങൾ അവതരിപ്പിച്ച കലാവിരുന്നും ഉണ്ടായിരുന്നു.
ഇടവകയുടെ ഐക്യത്തിന്റെയും കെട്ടുറപ്പിന്റെയും സന്ദേശമായിരിന്നു ഇടവകദിന പരിപാടികൾ പകർന്നുനൽകിയത്.
വരാപ്പുഴ ബസിലിക്കയ്ക്ക് കേരളകത്തോലിക്ക സഭയിലെ പ്രാധാന്യം വിളിച്ചോതിക്കൊണ്ട് FORTELEZA (കോട്ട) എന്നാണ് ഇടവകദിനത്തിന് പേര് നൽകിയിരുന്നത്.
ഇടവകദിന പരിപാടികൾക്ക് ബസിലിക്ക റെക്ടർ ഫാ.ജോഷി കൊടിയന്തറയോടൊപ്പം, സഹവികാരി ഫാ. ഫ്രാൻസിസ് തോട്ടങ്കര, കേന്ദ്ര സമിതി ലീഡർ ഹൈസിൽ ഡിക്രൂസ്, സെക്രട്ടറി സിജി ജോൺസൻ, എക്സിക്യൂട്ടീവ് അംഗങ്ങൾ, പാരീഷ് കൗൺസിൽ വൈസ് പ്രസിഡന്റ് സ്റ്റാൻലി കണ്ണങ്കേരി, വിവിധ കമ്മിറ്റി അംഗങ്ങൾ, ബ്ലോക്ക്, യൂണിറ്റ് ഭാരവാഹികൾ എന്നിവർ നേതൃത്വം നൽകി.