കോട്ടയം: കോട്ടയം വിമലഗിരി പാസ്റ്ററൽ സെൻ്ററിൽ കൂടിയ വിജയപുരം രൂപതയിലെ സന്യസ്ഥരുടെ സംഗമം മുനമ്പം നിവാസികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് പ്രതിഷേധ പ്രമേയം പാസ്സാക്കി.
ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകേണ്ട സർക്കാരുകൾ പ്രശ്നപരിഹാരത്തിന് സ്വത്വര നടപടികൾ സ്വീകരിക്കണമെന്നും പ്രമേയം ആവശ്യപ്പെട്ടു.
വിജയപുരം ബിഷപ്പ് ഡോ.സെബാസ്ററ്യൻ തേക്കെതേച്ചേരിൽ അധ്യക്ഷത വഹിച്ച സംഗമം ചങ്ങനാശ്ശേരി ആർച്ച്ബിഷപ്പ് മാർ തോമസ് തറയിൽ ഉദ്ഘാടനം ചെയ്തു. സഹായ മെത്രാൻ ഡോ.ജസ്റ്റിൻ മഠത്തിൽ പറമ്പിൽ അനുഗ്രഹ പ്രഭാഷണം നടത്തി. എപ്പിസ്ക്കോപ്പൽ വികാരി മോൺ .സെബാസ്ററ്യൻ പൂവത്തുങ്കൽ, ഫൊറോന വികാരി ഫാ. വിൽസൺ കാപ്പാട്ടിൽ ,
സിസ്റ്റർ. ജനിൻ, സിസ്റ്റർ. ജ്യോതിസ്, സിസ്റ്റർ. ഹെലൻ,
Sസിസ്റ്റർ. സുസമ്മസിസ്റ്റർ ,സിസ്റ്റർ. ലീല , സിസ്റ്റർ.ജോളി,സിസ്റ്റർ. ഓമന,സിസ്റ്റർ. തൃഷ, ഫാ.വർഗീസ് CFIC, ഫാ.ജോസ് MSFS, ഫാ.അരുൺ CSC എന്നിവർ
പ്രസംഗിച്ചു.