ചാലക്കുടി : ചരിത്രപ്രസിദ്ധമായ സാമ്പാളൂർ സെന്റ് ഫ്രാൻസിസ് സേവ്യറിന്റെ തീർത്ഥാടന ദൈവാലയത്തിൽ തിരുന്നാളിന് ഒരുക്കമായി നടത്തുന്ന ആത്മാഭിഷേകം ബൈബിൾ കൺവെൻഷൻ തുടങ്ങി. രണ്ടാം ദിനത്തിൽ പ്രത്യേകമായി സജ്ജീകരിച്ചിരിക്കുന്ന കൂടാരത്തിലാണ് കൺവെൻഷൻ നടക്കുന്നത്. വൈകിട്ട് 4:30 നിന് ജപമാല പ്രാർത്ഥനക്ക് ശേഷം ചാലക്കുടി തിരുകുടുംബ ദേവാലയത്തിലെ വികാരി ഫാ ജൈജു ഇലഞ്ഞിക്കലിന്റെ മുഖ്യകാർമികത്വത്തിൽ ആഘോഷമായ ദിവ്യബലി അർപ്പിച്ചു.
ഇടവക വികാരി ഡോ.ഫാ ജോൺസൺ പങ്കേത്ത്, ധ്യാനത്തിന് നേതൃത്വം വഹിക്കുന്ന പോട്ട ആശ്രമ ഡയറക്ടർ റാ ഫാ ഫ്രാൻസിസ് കർത്താനം എന്നിവർ സഹകാർമികത്വം വഹിച്ചു. ബൈബിൾ സന്ദേശത്തിൽ കുടുംബത്തിലും വ്യക്തിജീവിതത്തിലും പലവിധ തടസങ്ങൾ, പ്രേശ്നങ്ങൾ അനുഭവിക്കുന്ന ഏവരെയും പ്രേത്യേകം സമർപ്പിച്ചു പ്രാർത്ഥിച്ചു.
തഴക്ക ദോഷങ്ങളെയും പാപവസ്ഥകളെയും വ്യക്തിജീവിതത്തിൽ നിന്ന് വചനത്തിന്റെ ശക്തിയാൽ നീക്കം ചെയ്യുമ്പോൾ ഹൃദയങ്ങൾ ശുദ്ധീകരിക്കപെടുകയും വ്യക്തികളുടെ ജീവിതം അനുഗ്രഹംകൊണ്ട് നിറയപ്പെടുകയും അതുമൂലം കുടുംബങ്ങളും സമൂഹവും നന്മനിറഞ്ഞതായി തീരുമെന്ന് ബോധ്യപെടുത്തി.
പ്രശസ്ത സുവിശേഷപ്രഘോഷകനും ഭക്തിഗാന രചയിതാവുമായ ബേബി ജോൺ കാലായിന്താനിയും വചന ശുശ്രുഷക്ക് നേതൃത്വം നൽകി. വിശുദ്ധ ഫ്രാൻസിസ് സേവിയറിന്റെ അത്ഭുതരൂപം പതിപ്പിച്ച കാശുരൂപം പ്രകാശനം ചെയ്തത് വിശ്വാസികൾക്ക് ഇന്നുമുതൽ ലഭ്യമാക്കി.
നവംബർ 24 തിയതി ഞായറാഴ്ച വരെയാണ് 5 ദിവസത്തെ ബൈബിൾ കൺവെൻഷൻ. എല്ലാദിവസവും വൈകിട്ട് 9 മണിക്ക് കൺവെൻഷൻ സമാപിക്കും. അകലെ നിന്ന് വരുന്നവർക്ക് തിരിച്ചുപോകാൻ പ്രേത്യേക വാഹന സൗകര്യങ്ങൾ ക്രമികരിച്ചിട്ടുണ്ടെന്ന് സഹവികരി ഫാ റെസ്ൺ പങ്കേത്തും കമ്മിറ്റി അംഗങ്ങളും അറിയിച്ചു.