കൊച്ചി: വരാപ്പുഴ അതിരൂപത കാക്കനാട് അത്താണി സെൻ്റ് ആൻ്റണീസ് ഇടവകയിൽ സംഘടിപ്പിച്ച ജനജാഗരം സെമിനാർ അത്താണി സെൻ്റ് മേരീസ്
മലങ്കര സുറിയാനി കത്തോലിക്ക ഇടവക വികാരി ഫാ. ജോബി കുടിലിൽ ഉദ്ഘാടനം ചെയ്തു.
വികാരി ഫാദർ റോബിൻസൺ പനക്കൽ അധ്യക്ഷനായിരുന്നു.പാരിഷ് കൗൺസിൽ ജനറൽ സെക്രട്ടറി സിബി ജോയ് സ്വാഗതവും കേന്ദ്രസമിതി ലീഡർ ഐക്കരപ്പറമ്പിൽ നന്ദിയും പറഞ്ഞു.കെഎൽസിഎ സംസ്ഥാന സമിതി അംഗം ലൂയിസ് തണ്ണിക്കോട്ട്, കെഎൽസിഎ വരാപ്പുഴ അതിരൂപത ജനറൽ സെക്രട്ടറി റോയ് പാളയത്തിൽ എന്നിവർ വിഷയാവതരണം നടത്തി.