കൊച്ചി: കെ എൽ സി എ കൊച്ചി രൂപതയുടെ നേതൃത്വത്തിൽ അവിവാഹിതരുടെ സംഗമം നടത്തി. കൊച്ചി, ആലപ്പുഴ , വരാപ്പുഴ രൂപതകളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുത്തു. രൂപത ഡയറക്ടർ ഫാ. ആന്റണി കുഴിവേലിൽ സമ്മേളനം ഉൽഘാടനം ചെയ്തു.
കെ എൽ സി എ രൂപത പ്രസിഡന്റ് പൈലി ആലുങ്കൽ അധ്യക്ഷനായി. ജീസ്സസ് യൂത്ത് കോർഡിനേറ്റർ ബോണി വലിയപറമ്പിൽ,ചവറ കൽചറൽ സെന്റർ കോർഡിനേറ്റർ ജോസഫ് സി. മാത്യു എന്നിവർ ക്ലാസിന് നേതൃത്വം നല്കി .
ബാബു കാളിപ്പറമ്പിൽ, ജോബ് പുളിക്കിൽ, ടി.എ. ഡാൽഫിൽ, സാബു കാനക്കാപ്പള്ളി, ഷാജു ആനന്തശ്ശേരി, സിന്ധു ജസ്റ്റസ്, ഹെൻസൺ പോത്തം പള്ളി, വിദ്യ ജോജി , സെബാസ്റ്റിൻ കെ.ജെ. എന്നിവർ പ്രസംഗിച്ചു.