മുനമ്പം: മുനമ്പത്തെ പാവപ്പെട്ടവരുടെ കണ്ണുനീർ വീഴാൻ കാരണമാകുന്നവർക്ക് സമൂഹം മാപ്പ് നല്കില്ലെന്ന് സീറോ മലബാർ സഭയുടെ മേജർ ആർച്ച്ബിഷപ്പ് മാർ റാഫേൽ തട്ടിൽ . മുനമ്പത്തെ സമര പന്തൽ സന്ദർശിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഓർക്കേണ്ട കാര്യങ്ങൾ ഓർത്ത് വച്ച് കണക്ക് ചോദിക്കാൻ വിവേകവും ബുദ്ധിയുമുള്ള ജനതയാണിതെന്ന് അദ്ദേഹം രാഷ്ട്രീയക്കാരെ ഓർമ്മിപ്പിച്ചു.ജനാധിപത്യത്തിന് കളങ്കമായിട്ടുള്ള മനുഷ്യത്വരഹിതമായ നിയമമാണ് മുനമ്പം ഭൂപ്രശ്നത്തിന് കാരണം.സീറോ മലബാർ സഭയുടെ എല്ലാവിധ പിൻതുണയും മുനമ്പം ജനതക്ക് അദ്ദേഹം വാഗ്ദാനം ചെയ്തു.
‘
കോട്ടയം ആർച്ച്ബിഷപ്പ് മാർ മാത്യു മൂലക്കാട്ട്,,പ്രൊക്രൂറേറ്റർ ഫാ. അബ്രഹാം പറമ്പേട്ട്, ഫാ. മാത്യു മണക്കാട്ട്, സീറോ മലബാർസഭ പിആർഒ റവ.ഡോ. ആൻ്റണി വടക്കേക്കര വിസി, കത്തോലിക്ക ഗ്ലോബൽ കോൺഗ്രസ് ജനറൽ സെക്രട്ടറി ഡോ. ജോസുകുട്ടി ജെ. ഒഴുകയിൽ, വൈസ് പ്രസിഡൻ്റ് ബെന്നി ആൻ്റണി, സീറോ മലബാർ സഭ വക്താവ് ഡോ. കൊച്ചുറാണി ജോസഫ്, കടപ്പുറം വേളാങ്കണ്ണി മാത പള്ളി വികാരി ഫാ. ആൻ്റണി സേവ്യർ തറയിൽ സിപി,
സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് കോട്ടയം രൂപത അർച്ച് ബിഷപ്പ് മാർ മാത്യു മൂലക്കാട്ട് പ്രസംഗിക്കുന്നു
കോട്ടപ്പുറം രൂപത കെഎൽസിഎ പ്രസിഡന്റ് അനിൽകുന്നത്തൂർ, എറണാകുളം മഹല്ല് കമ്മറ്റിയിൽ നിന്നും ഇമാം ഫൈസൽ അസ് ഹരി ഗ്രാൻ, മുൻ എംഎൽഎ അഹമ്മദ് കബീർ,പാഷനിസ്റ്റ് സഭയുടെ ഇന്ത്യയിലെ വൈസ് പ്രൊവിൻഷ്യൽ ഫാ. പോൾ ചെറുകോടത്ത് സിപി, ഫാ അജേഷ് സിപി, കത്തോലിക്ക കോൺഗ്രസ് എറണാകുളം അങ്കമാലി അതിരൂപത ഡയറക്ടർ ഫാ. ആൻ്റണി പുതിയാപ്പുറം, പ്രസിഡൻ്റ് ഫ്രാൻസിസ് മൂലൻ , അരുകുറ്റി സെൻ്റ് ആൻ്റണീസ് പള്ളി വികാരി ഫാ. ആൻ്റണി കുഴുവേലി, ചെട്ടികാട് തീർത്ഥാടന കേന്ദ്രം റെക്ടർ റവ. ഡോ ബെന്നി വാടക്കൂട്ടത്തിൽ, വൈസ് റെക്ടർ ഫാ. അജയ് പുത്തൻപറമ്പിൽ, ഭൂസംരക്ഷണ സമിതി ചെയർമാൻ ജോസഫ് റോക്കി, കൺവീനർ ജോസഫ് ബെന്നി എന്നിവർ പ്രസംഗിച്ചു.
നിരാഹാര സമരത്തിൻ്റെ ഇരുപത്തിഎട്ടാം ദിനത്തിൽ ജോസഫ് ബെന്നി, ആൻ്റണി ലൂയിസ്, ആൻസി അനിൽ , മാനുവൽ ഔസേപ്പ് എന്നിവർ ഉപവാസമനുഷ്ഠിച്ചു