മുനമ്പം: മുനമ്പം നിവാസികളുടെ സ്വന്തം ഭൂമിയിന്മേലുള്ള റവന്യൂ അവകാശം പുനഃസ്ഥാപിക്കുക, മുനമ്പം ഭൂമിയിലുള്ള അവകാശ വാദത്തിൽനിന്നും വഖഫ് ബോർഡ് പിന്മാറുക. എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് മുനമ്പം ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് കെ.സി.വൈ.എം ലാറ്റിൻ സംസ്ഥാന സമിതി സമര സമിതി നേതാക്കളെ സന്ദർശിക്കുകയും നിരാഹാര സമരത്തിൽ പങ്കെടുക്കുകയും ചെയ്തു. മുനമ്പം ജനതയുടെ റവന്യു അവകാശങ്ങൾ പുനസ്ഥാപിക്കും വരെ പോരാട്ടം തുടരുമെന്ന് കെ.സി.വൈ.എം ലാറ്റിൻ സംസ്ഥാന പ്രസിഡന്റ് കാസി പൂപ്പന പ്രസ്താവിച്ചു.
മുനമ്പം ജനതയ്ക്ക് ഐക്യദാർഢ്യവുമായി കോട്ടപ്പുറം രൂപത മെത്രാൻ ഡോ.അംബ്രോസ് പുത്തൻവീട്ടിൽ, കെ.സി.വൈ.എം ലാറ്റിൻ സംസ്ഥാന ജനറൽ സെക്രട്ടറി അനു ദാസ് സി. എൽ. സംസ്ഥാന ആനിമേറ്റർ സിസ്റ്റര്‍ മെൽന ഡി’ക്കോത്ത, വൈസ് പ്രസിഡന്റ് മീഷമ ജോസ്, സെക്രട്ടറി മാനുവൽ ആന്റണി, കെ.സി.വൈ.എം. കോട്ടപ്പുറം രൂപത ഡയറക്ടർ ഫാ. നോയേൽ കുരിശിങ്കൽ, കെ.സി.വൈ.എം. കോട്ടപ്പുറം രൂപത പ്രസിഡന്റ് ജെൻസൺ ആൽബി , ജീവൻ എന്നിവർ സംസാരിച്ചു. വിവിധ രൂപതയിൽ നിന്നും നിരവധി വൈദ്യകരും, സന്യസ്ഥരും, യുവജന പ്രതിനിധികളും ഐക്യദാർഢ്യ സമ്മേളനത്തിൽ പങ്കെടുത്തു.
നവംബർ 10 ഞായറാഴ്ച കേരളത്തിലെ എല്ലാ രൂപതകളിലെയും യൂണിറ്റ്, ഫെറോന, രൂപത തലങ്ങളിൽ മുനമ്പം ജനതയുടെ അവകാശ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് പ്രതിഷേധ പരിപാടികകൾ സംഘടിപ്പിക്കുമെന്ന് കെ.സി.വൈ.എം ലാറ്റിൻ സംസ്ഥാന സമിതി അറിയിച്ചു.