കൊച്ചി: കൊച്ചി രൂപത യുവജന കമ്മീഷൻ രൂപതാതല യോഗം മോൺ. ഷൈജു പര്യാത്തുശ്ശേരി ഉദ്ഘാടനം ചെയ്തു. പ്രത്യാശയുടെ തീർത്ഥാടകരാകേണ്ടവരാണ് യുവജനങ്ങളെന്ന് ഉദ്ഘാടന വേളയിൽ അദ്ദേഹം പറഞ്ഞു.
ഫാ. മെൽട്ടസ് ചാക്കോ കൊല്ലശ്ശേരി ആമുഖ പ്രഭാഷണം നടത്തി. യുവജന കമ്മീഷൻ സെക്രട്ടറി കാസി പൂപ്പന, മിഷൻ ലീഗ് ഡയറക്ടർ ഫാ. ഷിനോജ് പുന്നക്കൽ, കൊച്ചി രൂപത ചാൻസിലർ ഫാ. ജോണി സേവ്യർ പുതുക്കാട്ട്, ജീസസ് യൂത്ത് കോ-ഓർഡിനേറ്റർ മനു ആന്റണി, മിഷൻ ലീഗ് പ്രസിഡന്റ് ഡെന്നിസ്, യൂത്ത് മിനിസ്ട്രി കോ-ഓർഡിനേറ്റർ സനൂപ് ദാസ്, കെ.സി.വൈ.എം കോ-ഓർഡിനേറ്റർ അന്ന സിൽഫ, ഫാ. ജോഷി ഏലശ്ശേരി, ഫാ. നിഖിൽ ജൂഡ്, ഫാ. നിഖിൽ ചക്കാലക്കൽ, ഫാ. ജോസ്മോൻ, എന്നിവർ പ്രസംഗിച്ചു.
കൊച്ചി രൂപതയിലെ യുവജന സംഘടനകളായ കെ.സി.വൈ.എം, ജീസസ് യൂത്ത്, യുവജന ശുശ്രൂഷ സമിതി, മിഷൻ ലീഗ് തുടങ്ങിയ സംഘടനകളിലെ ഭാരവാഹികളും പ്രതിനിധികളും യോഗത്തിൽ പങ്കെടുത്തു.