കോട്ടപ്പുറം: കോട്ടപ്പുറം രൂപതയിൽ നിന്ന് 2022-ൽ ദൈവദാസ പദവിയിലേയ്ക്ക് ഉയർത്തപ്പെട്ട ദൈവദാസൻ തിയോഫിലസ് പാണ്ടിപ്പിള്ളിയുടെ അനുസ്മരണ ദിനത്തോടനുബസിച്ച് ദൈവദാസൻ പാണ്ടിപ്പിള്ളി ഓൾ കേരള ക്വിസ് സംഘടിപ്പിക്കുന്നു.
ദൈവദാസനെക്കുറിച്ച് വ്യാപകമായ അറിവ് നല്കുക എന്ന ലക്ഷ്യ ത്തോടെ മടപ്ലാതുരുത്ത് സെൻ്റ് ജോർജ്ജ് ഇടവകയുടെ നേതൃത്വത്തിൽ ഡിസംബർ 15-ന് വൈകീട്ട് മൂന്നിന് മടപ്ലാതുരുത്ത് സെൻ്റ് ജോർജ്ജ് പള്ളി ഓഡിറ്റോറിയത്തിലാണ് ക്വിസ് മത്സരം .
ഒന്നാം സമ്മാനം 20000/- രൂപയും രണ്ടാം സമ്മാനം 15000/- രൂപയും മൂന്നാം സമ്മാനം 10000/- രൂപയും സർട്ടിഫിക്കറ്റും അനുസ്മരണദിനമായ ഡിസംബർ 26-ന് നല്കും . നവംബർ 30-ന് മുൻപായി രജിസ്ട്രേഷൻ നടത്തണമെന്ന് മടപ്ലാതുരുത്ത് സെൻ്റ് ജോർജ് പള്ളി വികാരി ഫാ. ജോസ് കോട്ടപ്പുറം അറിയിച്ചു. വിശദ വിവരങ്ങൾക്ക് +91 81379 85657 (ഫാ. ജോസ് കോട്ടപ്പുറം), +919562563717( ഫാ. നിമേഷ് കാട്ടാശ്ശേരി) എന്നീ നമ്പറുകളിൽ വിളിക്കുക.