ദുബായ്: ദുബായിലെ കേരള ലാറ്റിൻ കാത്തലിക്ക് കമ്മ്യൂണിറ്റിയുടെ ആഭിമുഖ്യത്തിൽ 2024 നവംബർ 10ന് ലാറ്റിൻ ഡേ ആയി ആചരിക്കുന്നു.
ദുബായ് സെയിന്റ് മേരീസ് കത്തോലിക്ക ദൈവാലയത്തിൽ നടക്കുന്ന സമൂഹബലിയിൽ സതേൺ അറേബ്യയുടെ അപ്പോസ്തോലിക വികാർ പൗലോ മാർട്ടിനെല്ലിയും തിരുവനന്തപുരം അതിരൂപത സഹായ മെത്രാൻ ഡോ. ആർ ക്രിസ്തുദാസും കാർമ്മികത്വം വഹിക്കും.. റവ.ഫാ ലെന്നി, റവ.ഫാ വര്ഗീസ് എന്നിവർ സഹകാർമ്മികരായിയിരിക്കും.
സമൂഹബലിക്കുശേഷം ദുബായ് സെയിന്റ് മേരിസ് ഹൈസ്കൂൾ ഗ്രൗണ്ടിൽ പൊതുസമ്മേളനവും കലാപരിപാടികളും നടക്കും.
പ്രശസ്ത ഇന്ത്യൻ സംഗീതജ്ഞനായ ജെറി അമൽദേവിന്റെ നേതൃത്വത്തിൽ മ്യൂസിക്കൽ നെറ്റും ഉണ്ടായിരിക്കും.
KRLCC ദുബായ് പ്രസിഡണ്ട് കെ മരിയദാസ്, ജനറൽ സെക്രട്ടറി ആന്റണി മുണ്ടക്കൽ, പ്രോഗ്രാം കൺവീനർ ബിജു ജോർജ് എന്നിവർ സമ്മേളനത്തിന്റെ സംഘാടകർ ആയിരിക്കും.