വരാപ്പുഴ : വിശുദ്ധ ചാവറയച്ചന്റെ മാദ്ധ്യസ്ഥ സഹായം ഇന്ന് സഭയ്ക്ക് ഏറ്റവും ആവശ്യമായ ദിനങ്ങളാണെന്നും, വിശുദ്ധന് കാണിച്ചു തന്ന മാതൃക പിന്തുടരണമെന്നും വരാപ്പുഴ അതിരൂപത വികാരി ജനറല്‍ മോണ്‍.മാത്യു കല്ലിങ്കല്‍. കൂനമ്മാവ് സെന്റ് ഫിലോമിനാസ് പള്ളിയെ വരാപ്പുഴ അതിരൂപതയുടെ വിശുദ്ധ ചാവറ തീര്‍ത്ഥാടന കേന്ദ്രമായി ഉയര്‍ത്തിയതിന്റെ ദശാബ്ദി ആഘോഷ കൃതജ്ഞതാ ബലിയില്‍ ആമുഖ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
വിശുദ്ധന് ജീവിച്ചിരുന്നപ്പോള്‍ വളരെ പ്രതിസന്ധികളെ അഭിമുഖീകരിക്കേണ്ടി വന്നെങ്കിലും ശക്തമായ നിലപാടും പ്രവര്‍ത്തനവും കാഴ്ചവെച്ച് അതിനെ നേരിട്ട് സഭാ മക്കളെ ഒരുമിപ്പിച്ചു നിര്‍ത്തി. ഇന്ന് സീറോ മലബാര്‍ സഭ ഏറെ പ്രതിസന്ധികള്‍ നേരിടുമ്പോള്‍ വിശുദ്ധ ചാവറയച്ചന് കാണിച്ചുതന്ന, പഠിപ്പിച്ച, മാര്‍ഗ്ഗത്തിലൂടെ സത്യസഭയില്‍ നിലനില്ക്കാന് പ്രാപ്തരാകട്ടെ എന്ന് മോണ്‍. മാത്യു കല്ലിങ്കല്‍ പറഞ്ഞു.
കൃതജ്ഞതാ ബലിക്കു മുമ്പായി വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസച്ചന്റെ കബറിടത്തിങ്കല്‍ ധൂപാര്‍പ്പണം നടത്തി. സഹവികാരി ഫാ. സുജിത് സ്റ്റാന്‍ലി നടുവിലെ വീട്ടില്‍, ഫാ. എഡ്രിക് വാടയ്ക്കല്‍, ഡീക്കന്‍ ഗോഡ്സന് ചമ്മണിക്കോടത്ത് സഹകാര്‍മ്മികത്വം വഹിച്ചു.
കൂനമ്മാവ് സെന്റ്. ഫിലോമിനാസ് ദേവാലയത്തെ തീര്‍ത്ഥാടന കേന്ദ്രമായി ഉയര്‍ത്തിയതിന്റെ.