നെയ്യാറ്റിൻകര : നെയ്യാറ്റിൻകര ഇൻ്റഗ്രൽ ഡെവലപ്മെൻ്റ് സൊസൈറ്റി (NIDS) ട്രസ്റ്റ് ഫോർ റീട്ടെയിലേഴ്സ് & റീടെയിൽ അസോസിയേഷൻ ഓഫ് ഇന്ത്യ (TRRAIN)യുമായി സഹകരിച്ച് 18 നും 35 വയസിനും മധ്യേയുള്ള ഭിന്നശേഷിക്കാർക്ക് 45 ദിവസത്തെ ആദ്യ ബാച്ചിലെ സൗജന്യ തൊഴിലധിഷ്ഠിത പരിശീലനത്തിന് നെയ്യാറ്റിൻകര ലോഗോസ് പാസ്റ്ററൽ സെൻ്ററിൽ തുടക്കം കുറിച്ചു.
NIDS ഡയറക്ടർ ഫാ.രാഹുൽ ബി. ആൻ്റോ അധ്യക്ഷത വഹിച്ച യോഗം നെയ്യാറ്റിൻകര രൂപത വികാരി ജനറൽ മോൺ. ജി. ക്രിസ്തുദാസ് ഉത്ഘാടനം ചെയ്തു. ലൈവിലിഹുഡ് പ്രോഗ്രാം മാനേജർ ഡൊമിനിക് തോമസ്, ലൈവിലിഹുഡ് പ്രോഗ്രാം അസി.മാനേജർ ബിജു സി.സി., അസോസിയേഷൻ പ്രസിഡൻറ് തങ്കമണി, പ്രോജക്ട് ഓഫീസർ . ബിജു ആൻ്റണി,പ്രോഗ്രാം കോ-ഓഡിനേറ്റർ ജയരാജ് എന്നിവർ സംസാരിച്ചു. സി.ബി.ആർ. കോ-ഓഡിനേറ്റർ ശശികുമാർ,ടീച്ചേഴ്സ് ഷൈനി ജോൺ, ദീപ്തി വിൻസൻ്റ്, സോന എന്നിവർ പദ്ധതിക്ക് നേതൃത്വം നൽകും.