മുനമ്പം: മുനമ്പം – കടപ്പുറം ഭൂപ്രശ്നത്തിന് ഭരണകൂടങ്ങൾ അടിയന്തരമായി ഇടപെട്ട് ശാശ്വത പരിഹാരം ഉണ്ടാക്കണമെന്ന് കെആർഎൽസിസി പ്രസിഡൻ്റ് ബിഷപ്പ് ഡോ. വർഗ്ഗീസ് ചക്കാലക്കൽ. റവന്യൂ അവകാശങ്ങൾ പുനസ്ഥാപിച്ചു കിട്ടുന്നതിനായി മുനമ്പം ജനത നടത്തുന്ന റിലേ നിരാഹര സമരത്തിന്റെ ആറാം ദിനത്തിൽ പ്രദേശവാസികൾക്ക് ഐക്യദാർഡ്യം പ്രഖ്യാപിക്കാൻ കെആർഎൽസിസി അംഗങ്ങൾക്കൊപ്പം സമരപന്തലിലെത്തിയതായിരുന്നു അദ്ദേഹം . ഇതൊരു മാനുഷിക പ്രശ്നമായി കാണണം. പ്രദേശവാസികളുടെ മാനസിക സംഘർഷങ്ങളും ദുരിതങ്ങളും കണ്ട് സത്വര നടപടികൾ സ്വീകരിക്കണമെന്നും നീതി നടപ്പിലാക്കണമെന്നും ബിഷപ്പ് ചക്കാലക്കൽ കേന്ദ്ര-സംസ്ഥാന സർക്കാരുകളോടും വഖഫ് ബോർഡിനോടും ആവശ്യപ്പെട്ടു.
കെആർഎൽസിസി ജനറൽ സെക്രട്ടറി ഫാ. തോമസ് തറയിൽ,വൈസ് പ്രസിഡൻ്റ് ജോസഫ് ജൂഡ്,കെഎൽസിഎ സംസ്ഥാന പ്രസിഡൻ്റ് അഡ്വ. ഷെറി ജെ. തോമസ് , സമരസമിതി ചെയർമാൻ ജോസഫ് റോക്കി, കൺവീനർ ജോസഫ് ബെന്നി തുടങ്ങിയവർ പ്രസംഗിച്ചു.
കോട്ടപ്പുറം രൂപത വികാരി ജനറൽ മോൺ. റോക്കി റോബി കളത്തിൽ , ചാൻസലർ ഫാ.ഷാബു കുന്നത്തൂർ, കെആർഎൽസിസി അസോസിയേറ്റ് സെക്രട്ടറി റവ.ഡോ. ജിജു അറക്കത്തറ , ജനറൽ സെക്രട്ടറി ബിജു ജോസി, വൈസ് പ്രസിഡൻ്റ് അഡ്വ. ജസ്റ്റിൻ കരിപ്പാട്ട്, ഫാ. ബിനു മുക്കത്ത്, ഫാ.തോമസ് പഴവക്കാട്ടിൽ, ഫാ.ലിജോ താണിപ്പിള്ളി,അഡ്വ. അജ്ഞലി സൈറസ്, ജെസി ജെയിംസ്, റാണി പ്രദീപ് , പി.ജെ. തോമസ് എന്നിവരും ഐക്യദാർഢ്യം പ്രഖ്യാപിച്ചു.
കണ്ണൂർ രൂപത നിയുക്ത സഹായ മെത്രാൻ ബിഷപ്പ് ഡോ. ഡെന്നിസ് കുറുപ്പശ്ശേരിയും സമരപന്തൽ സന്ദർശിച്ചു. ബിഷപ്പിനെ അനുഗമിച്ച, രൂപത ഫാമിലി അപ്പോസ്തലേറ്റ് ഡയറക്ടർ ഫാ. നിമേഷ് കാട്ടാശ്ശേരി, രൂപത മതബോധന ഡയറക്ടർ ഫാ. സിജോ വേലിക്കകത്തോട്ട് എന്നിവരും ഐക്യദാർഢ്യം പ്രഖ്യാപിച്ചു.
കോഴിക്കോട് രൂപത പ്രൊക്കുറേറ്റർ ഫാ.പോൾ പേഴ്സി, ബിഷപ്പിൻ്റെ സെക്രട്ടറി ഫാ റെനി ഇമ്മാനുവൽ എന്നിവർ സമര മുഖത്തെത്തി കോഴിക്കോട് രൂപതയുടെ ഐക്യദാർഢ്യം പ്രഖ്യാപിച്ച് തീരവാസികൾക്ക് നീതിലഭിക്കും വരെ രൂപത കൂടെയുണ്ടാകുമെന്ന് ഉറപ്പ് നൽകി.
പള്ളിപ്പുറം ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ ജസ്ന സനൽ പനക്കൽ, ലിജി ഡനീഷ് താണിപ്പിള്ളി എന്നിവരാണ് നിരാഹാരമിരുന്നത്.
ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഡിസിസി മെമ്പർ സോളി രാജ്, അഖില കേരള മത്സ്യ തൊഴിലാളി സംസ്ഥാന പ്രസിഡന്റ് സന്തോഷ്, ബ്ലോക്ക് പ്രസിഡന്റ് രാജേഷ് ചിതബരം , കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ബാബു, എന്നിവരും കോൺഗ്രസ് എറണാകുളം ഡിസിസി സെക്രട്ടി എം.ജെ ടോമി, പള്ളിപ്പുറം ബ്ലോക്ക് പ്രസിഡൻ്റ് എ.ജി സഹദേവൻ,മണ്ഡലം പ്രസിഡണ്ട് കെ. കെ ബാബു, പഞ്ചായത്ത് മെമ്പർമാരായ പോൾസൺ മാളിയേക്കൽ, കെ. എഫ് വിൽസൺ ,ഷീല ഗോപി , ലീമ ജിജി,ദീപ്തി പ്രൈജു തുടങ്ങിയവരും സമരപന്തലിത്തി.
ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് എ.എൻ രാധാകൃഷ്ണൻ, സംസ്ഥാന കമിറ്റി അംഗം ഇ.എസ് പുരുഷോത്തമൻ, വാർഡ് മെമ്പർ വിദ്യ,ബിജെപി നേതാക്കൾ എന്നിവരും സമര പന്തലിൽ എത്തി ഐക്യദാർത്ഥ്യം പ്രഖ്യാപിച്ചു.