കൊച്ചി : വരാപ്പുഴ അതിരൂപതയിലെ ചരിത്ര പ്രസിദ്ധമായ വിശുദ്ധ മേരി മഗ്ദലിൻ ദൈവാലയത്തിൽ അന്ത്യവിശ്രമം കൊള്ളുന്ന ദൈവദാസൻ ജോർജ് വാകയിലച്ചന്റെ 93-ാം സ്മരണാഘോഷം നവബർ 3, 4 തീയതികളിൽ നടത്തപ്പെടുന്നു. നവമ്പർ നാലിന് രാവിലെ 9:30 ന് നടക്കുന്ന ആഘോഷമായ ദിവ്യബലിയിൽ വരാപ്പുഴ അതിരൂപത മെത്രാപ്പോലീത്ത ഡോ. ജോസഫ് കളത്തിപറമ്പിൽ മുഖ്യ കാർമ്മികത്വം വഹിക്കും.
തുടർന്ന് നടക്കുന്ന ചരിത്ര പ്രസിദ്ധമായ നേർച്ചസദ്യയിൽ പതിനായിരങ്ങൾ എത്തിച്ചേരും, 11:30 ന് ആരംഭിക്കുന്ന അനുസ്മരണ സമ്മേളനത്തിൽ വിവിധ മത മേലദ്ധ്യക്ഷൻമാർ സാംസ്കാരിക- രാഷ്ട്രീയ- മത നേതാക്കൻമാരും ചരിത്രകാരൻമാരും ഗവേഷകരും സംബന്ധിക്കും.
ഇതിനായുള്ള വിപുലമായ പന്തൽ അടക്കമുള്ള ഒരുക്കങ്ങൾ പൂർത്തിയായി വരുന്നതായി സംഘാടക സമിതി അറിയിച്ചു.
സ്മരണാഘോഷങ്ങളുടെ ഭാഗമായി ലഹരി വിരുദ്ധ സന്ദേശമായി നടത്തുന്ന മിനി മാരത്തോൺ മൂന്നാം എഡിഷൻ 2k24 ഒക്ടോബർ 20 ഞായർ രാവിലെ 5 ന് ആരംഭിക്കും 10K 5K വിഭാഗങ്ങളിൽ ആയിരിക്കും മത്സരങ്ങൾ നടക്കുക
ഒക്ടോബർ 27 മുതൽ 31 വരെ നടക്കുന്ന മൂത്തേടം ബൈബിൾ കൺ വെൻഷന് നേതൃത്വം നൽകുന്നത് ഫാ. അലോഷ്യസ് കുളങ്ങരയാണ്
സ്മരണാഘോഷ കമ്മറ്റി ചെയർമാനും ഇടവക വികാരിയുമായ ഫാ. ഷൈജു തോപ്പിൽ , ജനറൽ കൺവീനർ മാനുവൽ വേട്ടാ പറമ്പിൽ , പബ്ലിസിറ്റി കൺവീനർ ടൈറ്റസ് ഇലഞ്ഞിമിറ്റം എന്നിവർ സംസാരിച്ചു
ആഘോഷങ്ങൾക്ക് നേതൃത്വം നൽകാൻ ഇടവകയിലെ വിവിധ സംഘടനകൾ, കുടുംബ യുണിറ്റ് അംഗങ്ങൾ എന്നിവരുൾപ്പെടുന്ന 300 പേർ അടങ്ങുന്ന വിവിധ സബ്ബ് കമ്മറ്റികളും രൂപീകരിച്ചിട്ടുണ്ട്
സമ്മേളനത്തിൽ വൈസ് ചെയർമാൻമാരായ ഫാ. റിനോയ് സേവ്യർ .ഫാ ആൻ്റണി മിറാഷ് , സിബി സേവ്യർ ഇലഞ്ഞിമിറ്റം , സാംസൺ കളത്തി പറമ്പിൽ , ഫിനാൻസ് കൺവീനർ ജോസഫ് സാവിയോ മുട്ടുങ്കൽ ,പ്രോഗ്രാം കൺവീനർ ആൻസലാം നടുവില വീട്ടിൽ റിസപ്ഷൻ കൺവീനർമാരായ ബോബി പട്ടേരു പറമ്പിൽ , വിജി ജോജോ ഇലഞ്ഞി മിറ്റം എന്നിവർ പങ്കെടുത്തു