പുനലൂർ: പുനലൂർ രൂപതയിലെ കൊല്ലം ,പത്തനംതിട്ട ,ആലപ്പുഴ ജില്ലകളിൽ വ്യാപിച്ചു കിടക്കുന്ന വിവിധ ഇടവകകളിലെ നാലാം ക്ലാസിൽ പഠിക്കുന്ന കുട്ടികളുടെ കൂടി വരവ് പുനലൂർ രൂപത അധ്യക്ഷൻ ബിഷപ് സെൽവിസ്റ്റർ പൊന്നുമുത്തൻ ഉദ്ഘാടനം ചെയ്തു.
പുനലൂർ ബിഷപ്പ് ഹൗസിൽ നടന്ന സംഗമത്തിൽ പുനലൂർ രൂപതാ വികാരി ജനറൽ മോൺ.സെബാസ്റ്റ്യൻ വാസ് , രൂപത ചാൻസലർ ഡോ.റോയി ബി .സിംസൺ, രൂപതാ വിദ്യാഭ്യാസ സമിതി കോഡിനേറ്റർ ഫാദർ ജെസ്റ്റിൻ സക്കറിയ എന്നിവർ സംഗമത്തിന് ആശംസകൾ നേർന്നു.
സിസ്റ്റർ പമീല മേരി, സജീവ് ബി വയലിൽ പത്തനാപുരം, എയ്ഞ്ചൽ,ആഗ്നസ് എലിസബത്ത് , ദീപ , ബ്രദർ മാത്യു ,ബ്രദർ അമൽ ബ്രദർ അജയ്എന്നിവർ ഗ്രൂപ്പ് ഡൈനാമിക്സ് പ്രോഗ്രാമിന് നേതൃത്വം നൽകി.
പുനലൂർ സെൻറ് മേരീസ് കത്തീഡ്രൽ ,ആറന്മുള സെൻസബാസ്റ്റ്യൻ ഇടവകയിലെ കുട്ടികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു.
ശുഭദർശൻ ഡയറക്ടർ റവ ഫാദർ ക്രിസ്റ്റി ജോസഫ് നന്ദി അറിയിച്ചു.