കാസറകോഡ്: കാസറകോഡ് യൂണിയൻ ബാങ്ക് ആർസെറ്റിയുടെ ആഭിമുഖ്യത്തിൽ പരിയാരം കെയ്റോസ് വികസന സമിതി നേതൃത്വം നൽകിയ 6 ദിവസത്തെ സൗജന്യ ഫാസ്റ്റ് ഫുഡ് മേക്കിങ് കോഴ്സും പരിയാരം സെൻ്റ് മേരിസ് സ്പെഷ്യൽ സ്കൂളിലെ വിദ്യാർത്ഥികൾക്കും അധ്യാപകർക്കും ആയി നടത്തിയ പേപ്പർബാഗ് നിർമ്മാണ കോഴ്സും വിജയകരമായി പൂർത്തിയാക്കിയവർക്കുള്ള സർട്ടിഫിക്കറ്റ് വിതരണം ഇടവക വികാരി ഫാ . മാർട്ടിൻ മാത്യു ഉല്‍ഘാടനം ചെയ്തു.
ഇൻസ്റിറ്റ്യൂട്ട് ഡയറക്ടർ ഗോപി വി പി അധ്യക്ഷത വഹിച്ച പരിപാടിയിൽ ഫാക്കൽറ്റി ലിൻഡ ലൂയിസ്,കെയ്റോസ് പിലാത്തറ റീജിയണൽ കോർഡിനേറ്റർ റീജ , ആനിമേറ്റർ മേബിൾ ക്രിസ്റ്റഫർ , എന്നിവർ സംസാരിച്ചു. കോഴ്സിൽ മാർക്കറ്റിംഗ് , വിവിധതരം വായ്പ പദ്ധതികൾ എന്നിവയെക്കുറിച്ചുള്ള ക്ലാസുകൾ ജെ സി ഐ ട്രൈയനർ ഹരീഷ് കെവി, ജില്ലാ വ്യവസായ കേന്ദ്രം റിട്ട മാനേജർ ദിനേശൻ ടി എന്നിവർ കൈകാര്യം ചെയ്തു.
6 ദിവസത്തെ കോഴ്സ് പരിശീലിപ്പിച്ച അധ്യാപകരായ ഷബാന ഇരിക്കൂർ, രമ ചെറുവത്തൂർ എന്നിവരെ പരിപാടിയിൽ പ്രത്യേകം ആദരിച്ചു. സംരംഭം തുടങ്ങി വരുമാനം വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ നടത്തിയ ഈ കോഴ്സുകളുടെ പൂർത്തീകരണത്തിൻ്റെ ഭാഗമായി ഫുഡ് മേളയും, പേപ്പർബാഗ് ബാഗ് പ്രദർശനവും നടത്തി.