കൊച്ചി : ലോക ഹൃദയ ദിനം എറണാകുളം ലൂർദ് ആശുപത്രി, കേരള പോലീസ് അസോസിയേഷൻ, കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ കൊച്ചി സിറ്റി ജില്ലാ കമ്മിറ്റികൾ സംയുക്തമായി ആഘോഷിച്ചു. സെലിബ്രേഷൻ്റെ ഭാഗമായി ഹൃദയാരോഗ്യ ബോധവൽക്കരണം, സൗജന്യ ഹെൽത്ത് സ്ക്രീനിംഗ്, പോലീസ് അസോസിയേഷൻ അംഗങ്ങൾക്കായി ലൂർദ് ഹോസ്പിറ്റലിൽ വിവിധ ചികിത്സകൾക്കായി ആനുകൂല്യങ്ങൾ ലഭിക്കുന്നതിനുള്ള പ്രിവിലെജ് കാർഡിൻ്റെ വിതരണം എന്നിവയും സംഘടിപ്പിച്ചു. പ്രിവിലേജ് കാർഡിലൂടെ കൊച്ചി സിറ്റി കേരള പോലീസ് അസോസിയേഷൻ, കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ എന്നിവയുടെ 4500 അധികം അംഗങ്ങൾക്കും അവരുടെ പ്രായമായ മാതാപിതാക്കൾ ഉൾപ്പെടെയുള്ള കുടുംബാംഗങ്ങൾക്കും വിവിധ ചികിത്സ ഇളവുകൾ. ലൂർദ് ആശുപത്രിയിൽ നിന്നും ലഭിക്കും.
ഡെപ്യൂട്ടി സിറ്റി പോലീസ് കമ്മീഷണർ ശ്രീ കെ. എസ് സുദർശൻ ഐ.പി.എസ്. ആഘോഷ പരിപാടിയും പ്രിവിലേജ് കാർഡ് വിതരണവും ഉദ്ഘാടനം ചെയ്തു. ലൂർദ് ആശുപത്രി ഡയറക്ടർ ഫാ. ജോർജ് സെക്വീര അധ്യക്ഷത വഹിച്ചു. ലൂർദ് ആശുപത്രി കാർഡിയോളജി വിഭാഗം മേധാവി ഡോ. സുജിത് കുമാർ എസ്., കാർഡിയോറാസിക് സർജറി വിഭാഗം മേധാവി കെ കെ പ്രദീപ്, ഫിസിയോതെറാപ്പി ഇൻ ചാർജ് ശ്രീമതി. അനുപമ ജി നായർ എന്നിവർ വിവിധ ക്ലാസുകൾ നയിച്ചു. സീനിയർ കൺസൾട്ടന്റ് ഡോ. ജിനേഷ് തോമസ്, അസോസിയേഷൻ ഭാരവാഹികളായ ശ്രീ വിനോദ് പി വർഗീസ്, ശ്രീ എൻ.വി. നിഷാദ്, ശ്രീ. ദീപു കെ. റ്റി, ശ്രീ സെബാസ്റ്റ്യൻ എ. ജെ, ലൂർദ് ആശുപത്രി റിലേഷൻ & ഓപ്പറേഷൻ ഓഫീസർ ശ്രീ. റ്റിറ്റ്സൺ ദേവസി എന്നിവർ സംസാരിച്ചു.
.