അമാൻ : ഇൻ്റർനാഷണൽ ട്രേഡ് യൂണിയൻ കോൺഫഡറേഷൻ – ഏഷ്യാ പസഫിക് ജോർദ്ദാനിലെ അമ്മാനിൽ സംഘടിപ്പിച്ച സമ്മേളനപ്രതിനിധിയായി എച് എം എസ് ദേശിയ നിർവാഹകസമിതി അംഗവും കെ എൽ എം സംസ്ഥാന അസി.ഡയറക്ടറുമായ ജോസഫ് ജൂഡ് സംബന്ധിച്ചു. ഇന്ത്യയിലെ അംഗഘടകമായ ഹിന്ദ് മസ്ദൂർ സഭയെ പ്രതിനിധികരിച്ചാണ് പങ്കാളിത്തം.
പ്രവാസികളുടെ അവകാശ സംരക്ഷണത്തിനായുള്ള പ്രവർത്തനങ്ങളിൽ രാജ്യാതിർത്തികൾക്കതീതമായ ട്രേഡ് യൂണിയനുകളുടെ സഹകരണം ശക്തിപ്പെടുത്തുന്ന സാധ്യതകളും മാർഗ്ഗങ്ങളും കണ്ടെത്തുകയാണ് സമ്മേളനത്തിൻ്റെ ലക്ഷ്യം.
കേരളീയരുടെ പ്രധാന പ്രവാസ ലക്ഷ്യങ്ങളായ കുവൈറ്റ്, ബഹറിൻ , ഒമാൻ, ജോർദാൻ ഉൾപ്പടെയുള്ള രാജ്യങ്ങളിൽ നിന്നുള്ള ട്രേഡ് യൂണിയൻ നേതാക്കളുമായി പ്രവാസികളുടെ ക്ഷേമവും സുരക്ഷയും ഉറപ്പാക്കുന്ന കർമ്മപരിപാടികൾ ചർച്ച ചെയ്യാനും സഹകരിച്ചു പ്രവർത്തിക്കാനും തീരുമാനിച്ചു.