കൊച്ചി : പ്രമുഖ അൽമായ നേതാവും കെആർഎൽസിസി യിലെ സജീവ പങ്കാളിയുമായിരുന്ന അഡ്വ. ജോസി സേവ്യർ അന്തരിച്ചു .സംസ്കാരം 19 നു വ്യാഴാഴ്ച്ച വൈകുന്നേരം 4 ന് പള്ളുരുത്തി സെ.സെബാസ്ററ്യന് പള്ളി സിമിത്തേരിയിൽ
കെആർഎൽസിസി യുടെ ആരംഭകാലം മുതൽ പ്രവർത്തനങ്ങളിൽ സജീവമായിരുന്നു. ദീർഘകാലം അല്മായ കമ്മീഷൻ്റെ അസോ. സെക്രട്ടറിയായിരുന്നു. കൊച്ചി രൂപതയിലെ അല്മായ കാര്യാലയത്തിൻ്റെ നേതൃത്വവും നിർവ്വഹിച്ചിരുന്നു.
2018 ൽ സഭയ്ക്കും സമൂഹത്തിനും നല്കിയ സംഭാവനകൾക്ക് ” Pro Ecclesia et Pontifice’ എന്ന പേപ്പൽ ബഹുമതിക്ക് അഡ്വ. ജോസി സേവ്യർ അർഹനായിരുന്നു.
കേരള കത്തോലിക്കാ സഭയുടെ ജീവൻ്റെ സംരക്ഷണത്തിനു വേണ്ടിയുള്ള പ്രവർത്തനങ്ങളിലും ജോസി സേവ്യർ സജീവമായിരുന്നു. കെസിബിസി പ്രോലൈഫ് മൂവ്മെൻ്റ് ജനറൽ സെക്രട്ടറിയായി അദ്ദേഹം പ്രവർത്തിച്ചിരുന്നു.
അനാരോഗ്യം പ്രവർത്തനങ്ങളിൽ നിന്നും പിൻവലിയാൻ അദ്ദേഹത്തെ നിർബന്ധിച്ചുവെങ്കിലും സാമൂഹിക മാധ്യമങ്ങളിലൂടെ അല്മായരുടെ ശക്തീകരണത്തിനും സമുദായ പുരോഗതിക്കും വേണ്ടിയുള്ള അദ്ദേഹത്തിൻ്റെ ശ്രമങ്ങൾ പ്രതിബദ്ധതയോടെ തുടർന്നിരുന്നു.
KRLCC വൈസ് പ്രസിഡന്റ് ജോസഫ് ജൂഡ്, KLCA സ്റ്റേറ്റ് പ്രസിഡന്റ് അഡ്വ .ഷെറി ജെ തോമസ് എന്നിവർ അനുശോചനം രേഖപ്പെടുത്തി .