വിജയപുരം: വിജയപുരം രൂപത, പാലാ ബ്രില്ല്യന്റ് അക്കാദമിയുമായി സഹകരിച്ച് മെഡിക്കൽ, എൻജിനീയറിംഗ് എൻട്രൻസ് പരിശീലനം നൽകിക്കൊണ്ടിരിക്കുന്നതിന്റെ ഭാഗമായി 2023 – 25, 2024 – 26 ബാച്ചിലെ കുട്ടികളുടെ “വിജയപുരം ബ്രില്യന്റ് മീറ്റ് 2024 സെപ്റ്റംബർ 7 ന് രാവിലെ 10 മണിക്ക് കോട്ടയം ഹോളി ഫാമിലി ഹയർ സെക്കന്ററി സ്ക്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് സംഘടിപ്പിച്ചു.
69 കുട്ടികളും അവരുടെ മാതാപിതാക്കളും പങ്കെടുത്തു. വിജയപുരം വിദ്യാഭ്യാസ ശുശ്രൂഷയുടെ കോർഡിനേറ്ററായ ഫാ. ആന്റണി ജോർജ്ജ് പാട്ടപറമ്പിലിന്റെ
അധ്യക്ഷതയിൽ ആരംഭിച്ച സമ്മേളനത്തിൽ പൊടിമറ്റം സെന്റ്.ജോസഫ് ചർച്ച് വികാരി ഫാ. ജോസഫ് സജി പുവ്വത്തുംകാട് ക്ലാസ്സ് നയിച്ചു.
നീറ്റ് പരീക്ഷയ്ക്കു വേണ്ടി എന്തെല്ലാം തയ്യാറെടുപ്പുകൾ നടത്തണം, ഭയം കൂടാതെ എങ്ങനെ ഈ പരീക്ഷ എഴുതി ഉന്നത വിജയം കരസ്ഥമാക്കാം എന്ന് പാലാ ബ്രില്യന്റ് എൻട്രൻസ് കോച്ചിംഗ് സെന്ററിന്റെ സ്ഥാപകരിൽ ഒരാളായ സ്റ്റീഫൻ ജോസഫ് കുട്ടികളെ ബോധവത്ക്കരിച്ചു. സി. മിനി എഫ് എം സി, സി. സോണിയ എഫ് എം സി, ആൽഫ്രഡ് എം എന്നിവർ കുട്ടികളുടെ ബ്രില്യന്റിലെയും സ്കൂളുകളിലെയും പഠന നിലവാരം വിലയിരുത്തി.
കഴിഞ്ഞ വർഷം എൻട്രൻസ് എക്സാമിന് ഉന്നത വിജയം കരസ്ഥമാക്കിയ ആന്റോ ആന്റണിയെ ആദരിക്കുകയും ചെയ്തു. ടെസ മരിയയുടെ കൃതജ്ഞത പറഞ്ഞു.