പ്രമേഹ രോഗികളുടെ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്ന പച്ചക്കറിയാണ് പാവക്ക അഥവാ കയ്പ. പാവക്ക കഴിക്കുന്നതിലൂടെ നിരവധി ഗുണങ്ങൾ പ്രമേഹ ബാധിതർക്ക് ലഭിക്കുന്നു. ലോകത്തെ പ്രമേഹ രോഗികളുടെ എണ്ണം വർധിച്ചു വരികയാണ്. പ്രമേഹം പിടിപെടാതെ നോക്കേണ്ടത് വളരെ പ്രധാനമാണ്.
ഇനി പ്രമേഹം ബാധിച്ച ഒരാളാണ് നിങ്ങളെങ്കിൽ സാധാരണ ജീവിതം നയിക്കുന്നതിനായി രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കേണ്ടതുണ്ട്. അതിനാൽ ഭക്ഷണ ശീലങ്ങളെ കുറിച്ച് വളരെ ബോധവാന്മാരായിരിക്കണം. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്ന ഭക്ഷണങ്ങൾ തെരഞ്ഞെടുക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.
രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് നിയന്ത്രിക്കാനുള്ള കഴിവ് കയ്പയ്ക്കുണ്ട്. അതിനാലാണ് ഭക്ഷണത്തിൽ കയ്പ ഉൾപ്പെടുത്തണമെന്ന് പ്രമേഹ ബാധിതരോട് ഡോക്ടർമാർ നിർദേശിക്കുന്നത്.