വൈപ്പിൻ: അശരണരും നിരാലംബരുമായവർക്ക് കൈത്താങ്ങാകുവാൻ കെ.സി.വൈ.എം വരാപ്പുഴ അതിരൂപതയുടെ നേതൃത്വത്തിൽ നടത്തുന്ന സുഭിക്ഷംപദ്ധതിയുടെ അതിരൂപതാതല ഉദ്ഘാടനം വരാപ്പുഴ അതിരൂപത സഹായ മെത്രാൻ റൈറ്റ്. റവ. ഡോ. ആന്റണി വാലുങ്കൽ കെ.സി.വൈ.എം വരാപ്പുഴ അതിരൂപത പ്രസിഡൻ്റ് രാജീവ് പാട്രിക്കിന് ഭക്ഷ്യ കിറ്റ് കൈമാറി ഉദ്ഘാടനം ചെയ്തു.
വൈപ്പിനിൽ കടലാക്രമണം മൂലം പ്രതിസന്ധിയിലായ എടവനക്കാട് പ്രദേശത്തെ ജനങ്ങൾക്കാണ് ആദ്യഘട്ടമായി ഭക്ഷ്യ കിറ്റുകൾ നൽകുന്നത്.വരാപ്പുഴ അതിരൂപത ആർച്ച് ബിഷപ്പ് ഹൗസിൽ വെച്ച് നടന്ന ഉദ്ഘാടന ചടങ്ങിൽ കെ.സി.വൈ.എം വരാപ്പുഴ അതിരൂപത ഡയറക്ടർ ഫാ. റാഫേൽ ഷിനോജ് ആറാഞ്ചേരി ആശംസ അർപ്പിച്ച് സംസാരിച്ചു.
കെ.സി.വൈ.എം വരാപ്പുഴ അതിരൂപത ജനറൽ സെക്രട്ടറി റോസ് മേരി കെ.ജെ, ട്രഷറർ ജോയ്സൺ പി .ജെ,.കെ.സി.വൈ.എം എടവനക്കാട് യൂണിറ്റ് പ്രസിഡന്റ് ശ്രുതി ജോസഫ്,അതിരൂപത എക്സിക്യൂട്ടീവ് അംഗങ്ങളായ ദിൽമ മാത്യു,വിനോജ് വർഗീസ്, അരുൺ വിജയ് എസ്, ലെറ്റി എസ് വി, അക്ഷയ് അലക്സ് , ഫെർഡിൻ ഫ്രാൻസിസ്,അരുൺ സെബാസ്റ്റ്യൻ,വൈപ്പിൻ മേഖല യുവജന ശുശ്രൂഷ കോഡിനേറ്റർ സനോജ് ആറാഞ്ചേരി, എടവനക്കാട് യൂണിറ്റ് സെക്രട്ടറി മരിയ ഹന്ന സി ബി എന്നിവർ സന്നിഹിതരായിരുന്നു.