കൊച്ചി:കേരള ലാറ്റിൻ കാത്തലിക് ഹിസ്റ്ററി അസോസിയേഷൻ്റെ നേതൃത്വത്തിൽ പ്രസിദ്ധീകരിച്ച ‘മഹിത പൈതൃകം’ പുസ്തകം
കെആർഎൽസിസി ജനറൽ അസംബ്ലി ഉദ്ഘാടന വേദിയിൽ വെച്ച്
ബിഷപ് ഡോ. വർഗീസ് ചക്കാലക്കൽ വരാപ്പുഴ സഹായ മെത്രാൻ ബിഷപ് ഡോ. ആൻ്റണി വാലുങ്കലിന് നൽകി പ്രകാശനം ചെയ്തു.
വോക്സ് നോവ ത്രൈമാസികയുടെ പ്രസിദ്ധീകരണം പുനരാരംഭിക്കുന്നതിനു മുന്നോടിയായി മുൻ പതിപ്പുകളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട ലേഖനങ്ങൾ ഡോ.ആൻ്റണി പാട്ടപ്പറമ്പിലച്ചൻ്റെ നേതൃത്വത്തിൽ സമാഹാരിച്ചതാണ് ‘മഹിതപൈതൃകം കേരള ലത്തീൻ കത്തോലിക്കർ’ എന്ന പുസ്തകമായി പ്രണത ബുക്സ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.
പ്രഗത്ഭരായ സഭാചരിത്രകാരന്മാർ രചിച്ച് വോക്സ്നോവ മുൻ ലക്കങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുള്ള 16 ലേഖനങ്ങൾ മാറ്റമൊന്നും വരുത്താതെയാണ് ഇതിൽ ചേർത്തിരിക്കുന്നത്. കൂടാതെ, അന്നത്തെ എഡിറോറിയലുകളും നാൾവഴിയും ചേർത്തിട്ടുണ്ട്. ഹെറിറ്റേജ് കമ്മീഷൻ ചെയർമാൻ ബിഷപ് ഡോ.അലക്സ് വടക്കുംതല യാണ് അവതാരിക എഴുതിയിരിക്കുന്നത്.