തിരുവനന്തപുരം: ഈ വർഷത്തെ ലോഗോസ് ക്വിസിന് ഒരുങ്ങാൻ സഹായിക്കുന്ന ലോഗോസ് ക്വിസ് ഗെയിം ആപ്പിന്റെ എട്ടാം പതിപ്പ് പ്രകാശനം ചെയ്തു.
വെള്ളയമ്പലത്ത് നടന്ന ചടങ്ങിൽ ഗെയിം ആപ്പിന്റെ മലയാളം പതിപ്പ് അതിരൂപത സഹായ മെത്രാൻ അഭിവന്ദ്യ ക്രിസ്തുദാസ് പിതാവും ഇംഗ്ലീഷ് പതിപ്പ് വികാർ ജനറൽ മോൺ. യൂജിൻ എച്ച് പെരേരയും പുറത്തിറക്കി. അതിരൂപത മീഡീയ കമ്മിഷൻ എക്സിക്യുട്ടീവ് സെക്രട്ടറി ഫാ. വിജിൽ ജോർജ്ജ് അധ്യക്ഷം വഹിച്ച പ്രകാശന കർമ്മത്തിൽ അസിസ്റ്റന്റ് എക്സിക്യുട്ടീവ് സെക്രട്ടറി സതീഷ് ജോർജ്ജ് സ്വാഗതവും കോഡിനേറ്റർ ഷാജി ജോർജ്ജ് കൃതജ്ഞതയുമേകി.
ലോഗോസ് ക്വിസിന്റെ പാഠഭാഗങ്ങൾ വിവിധ റൗണ്ടുകളിലായി ഉൾക്കൊള്ളിച്ച് ഒരു ഗെയിമിന്റെ രൂപത്തിൽ മലയാളത്തിലും ഇംഗ്ലീഷിലുമായി ക്രമീകരിച്ചിരിക്കുന്ന ആപ്പ് ലോകം മുഴുവനുമായി നിരവധിപേരാണ് ഓരോ വർഷവും കളിക്കുന്നത്.
ഗെയിമിലെ വിജയികളെ 2024 സെപ്തംബറിൽ പ്രഖ്യാപിക്കും. ഒന്നാം സ്ഥാനത്തിന് 10000/- രൂപ ക്യാഷ് അവാർഡ്, മെമന്റോ, സർട്ടിഫക്കറ്റ്, രണ്ടാം സ്ഥാനത്തിന് 7500/- രൂപ ക്യാഷ് അവാർഡ്, മെമന്റോ, സർട്ടിഫക്കറ്റ്, മുന്നാം സ്ഥാനം നേടുന്നവർക്ക് 5000/- രൂപ ക്യാഷ് അവാർഡ്, മെമന്റോ, സർട്ടിഫക്കറ്റ്, 4 മുതൽ 10 വരെ സ്ഥാനകാർക്ക് 1000/- രൂപ ക്യാഷ് അവാർഡ്, മെമന്റോ, സർട്ടിഫക്കറ്റ് എന്നിവ മലയാളത്തിനും ഇംഗ്ലീഷിനും ലഭിക്കും. കൂടാതെ 11 മുതൽ 100 സ്ഥാനകാർക്ക് സർട്ടിഫിക്കറ്റും വിതരണം ചെയ്യുമെന്ന് ലോഗോസ് ക്വിസ് ആപ്പ് പുറത്തിറക്കുന്ന തിരുവനന്തപുരം അതിരൂപത മീഡിയ കമ്മിഷൻ ഭാരവാഹികൾ അറിയിച്ചു.