കെ.സി.വൈ.എം കോട്ടപ്പുറം രൂപതയുടെ ആഭിമുഖ്യത്തിൽ രൂപതാതല യുവജന ദിനാഘോഷം നടത്തി .ഫാ ജിജു ജോർജ് അറക്കത്തറ, .ഫാ. ജോജോ പയ്യപ്പിള്ളി, .ഫാ. നോയൽ കുരിശിങ്കൽ എന്നീ വൈദികർ വി .കുർബാന അർപ്പിച്ചു.തുടർന്ന് ജപമാല രാജ്ഞി യൂണിറ്റിലെ യുവജനങ്ങൾ ഫ്ലാഷ് മോബ് അവതരിപ്പിച്ചു. കാതീറിൻ ഡെന്നിസ് സ്വാഗതം ആശംസിക്കുകയും, കെ.സി.വൈ.എം കോട്ടപ്പുറം രൂപത മുൻ പ്രസിഡന്റും സംസ്ഥാന സിന്ഡിക്കേറ്റ് മെമ്പറുമായ പോൾ ജോസ് കെ.സി.വൈ.എം പതാക പരിചയപ്പെടുത്തി . കോട്ടപ്പുറം രൂപത വൈസ് പ്രസിഡന്റ് ഷിഫ്ന ജീജൻ പതാക ഉയർത്തി .
സൽമോൻ സെബാസ്റ്റ്യൻ നന്ദി പറഞ്ഞു . യോഗത്തിൽ ജപമാല രാജ്ഞി കെ.സി.വൈ.എം യൂണിറ്റ് പ്രസിഡന്റ് ജെസ്മോൻ ലോറൻസ് സ്വാഗതം പറഞ്ഞു . കെ.സി.വൈ.എം കോട്ടപ്പുറം രൂപത ഡയറക്ടർ ഫാ. നോയൽ കുരിശിങ്കൽ ആമുഖ പ്രഭാഷണം നടത്തി. കെ.സി.വൈ.എം കോട്ടപ്പുറം രൂപത പ്രസിഡണ്ട് ജെൻസൻ ആൽബി അധ്യക്ഷത വഹിച്ചു.കെ.സി.വൈ.എം ലാറ്റിൻ ഡയറക്ടർ, KRLCBC അസോസിയേറ്റ് ഡെപ്യൂട്ടി സെക്രട്ടറിയുമായ ഡോ.ജിജു ജോർജ് അറക്കത്തറ ഉദ്ഘാടനം ചെയ്തു .
വികാരി ഫാ. ജോജോ പയ്യപ്പിള്ളിയും, കെ.സി.വൈ.എം കോട്ടപ്പുറം രൂപത മുൻ പ്രസിഡന്റും, മുൻ ICYM ലാറ്റിൻ സംസ്ഥാന പ്രസിഡന്റുമായ അജിത്ത് കെ തങ്കച്ചൻ, ബ്രദർ സലാസ് സാജു എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. കെ.സി.വൈ.എം കോട്ടപ്പുറം രൂപത സെക്രട്ടറി അനഘ യോഗത്തിന് നന്ദി പറഞ്ഞു . കോട്ടപ്പുറം രൂപത സമിതി അംഗങ്ങളായ മീഷ്മ ജോസ്, ഹിൽന, ഡാനിയെല്ല എന്നിവരും സംബന്ധിച്ചു .കോട്ടപ്പുറം രൂപത മുൻ പ്രസിഡന്റും, മുൻ ICYM ലാറ്റിൻ സംസ്ഥാന പ്രസിഡന്റുമായ അജിത്ത് കെ തങ്കച്ചൻ “കെ.സി.വൈ.എം ഇന്നിന്റെ സാഹചര്യത്തിൽ” എന്ന വിഷയത്തെ അടിസ്ഥാനമാക്കി ക്ലാസ് എടുക്കുകയും ചെയ്തു. പരിപാടിക്ക് ജപമാല തുരുത്തിപ്പുറം യൂണിറ്റും, അതോടൊപ്പം വിവിധ യൂണിറ്റുകളിൽ നിന്നായി നൂറോളം യുവജനങ്ങളും സന്നിഹിതരായിരുന്നു.