കൊടുങ്ങല്ലൂർ:കുടുംബ നവീകരണം ലക്ഷ്യം വച്ചുകൊണ്ട് കോട്ടപ്പുറം രൂപത ഫാമിലി അപ്പസ്തോലേറ്റിന്റെ നേതൃത്വത്തിൽ ഏപ്രിൽ, മെയ് മാസങ്ങളിൽ കോട്ടപ്പുറം രൂപതയിലെ ഇടവകകളിൽ ഹോം മിഷൻ നടത്തുന്നതിനുള്ള സിസ്റ്റേഴ്സിൻ്റെ ട്രെയിനിങ് പ്രോഗ്രാം കോട്ടപ്പുറം രൂപത ബിഷപ്പ് റൈറ്റ്. റവ. ഡോ. അംബ്രോസ് പുത്തൻവീട്ടിൽ ഉദ്ഘാടനം ചെയ്തു.
തൃശ്ശൂർ ഹോളി ഫാമിലി സിസ്റ്റർ ജനവീവ ആശംസകൾ നേർന്നു സംസാരിച്ചു. കോട്ടപ്പുറം രൂപത ഫാമിലി അപ്പസ്തോലേറ്റ് ഡയറക്ടർ ഫാ. നിമേഷ് അഗസ്റ്റിൻ കാട്ടാശ്ശേരി സ്വാഗതവും കംപാഷ്നേറ്റ് സിസ്റ്റേഴ്സ് സെവൻസ് ഓഫ് മേരി സി. സിനി മാത്യു നന്ദിയും അർപ്പിച്ചു.
ഏപ്രിൽ പതിനഞ്ചാം തീയതി സെൻറ് ജോസഫ് കൊത്തലെംഗോ പള്ളിയിൽ നിന്നും ഹോം മിഷൻ ആരംഭിക്കും.
കോട്ടപ്പുറം രൂപത വികാർ ജനറൽ മോൺ. റോക്കി റോബി കളത്തിൽ, കെ. ആർ. എൽ. സി. സി. അസോസിയേറ്റ് സെക്രട്ടറി റവ. ഡോ. ജിജു അറക്കത്തറ, ഹോളി ഫാമിലി സിസ്റ്റർ റവ. ഡോ. റോസ് ജോസ്, സിസ്റ്റർ ദിയ, സിസ്റ്റർ ജനവീവ എന്നിവർ ക്ലാസുകൾ നയിക്കും. കോട്ടപ്പുറം രൂപതയിലെ വിവിധ കോൺഗ്രിഗേഷനിലെ സിസ്റ്റേഴ്സ് രണ്ടു ദിവസത്തെ ഈ ട്രെയിനിങ്ങിൽ പങ്കെടുക്കും.