വത്തിക്കാൻ :കത്തോലിക്കാ സഭയിൽ, വൈദികരും മെത്രാന്മാരുമെന്ന നിലയിൽ ലഭിക്കുന്ന അധികാരം പരിശുദ്ധാത്മാവിന്റെ ഒരു ദാനമാണെന്നും, അത് സേവനത്തിനുള്ള സ്ഥാനപ്പേരാണെന്നും ഫിലിപ്പൈൻ മെത്രാൻ സമിതി സമ്മേളനത്തിൽ ആർച്ചുബിഷപ്പ് പോൾ റിച്ചാർഡ് ഗാല്ലഘർ പറഞ്ഞു . ക്രിസ്തുവിൽ നാം സ്വീകരിക്കുന്ന ഈ അധികാരം, സഭയിലൂടെയാണ് നാം വിനിയോഗിക്കേണ്ടതെന്നും, ഇത് നമ്മുടെ സ്വന്തം കഴിവുകൾക്കനുസൃതം ഉപയോഗിക്കേണ്ടതല്ലെന്നും അദ്ദേഹം പറഞ്ഞു.
മെത്രാന്മാരിൽ നിക്ഷിപ്തമായിരിക്കുന്ന ധാർമ്മിക അധികാരത്തെക്കുറിച്ചും ആർച്ചുബിഷപ്പ് അടിവരയിട്ടു പറഞ്ഞു. മെത്രാനടുത്ത അധികാരമെന്നാൽ, ബഹുമാനം ചോദിച്ചുവാങ്ങുന്നതിലോ ഭരിക്കുന്നതിലോ അല്ല, മറിച്ച് ഇടയസേവനത്തിലൂടെയാണ് ഉപയോഗിക്കേണ്ടതെന്നുള്ള ഫ്രാൻസിസ് പാപ്പായുടെ വാക്കുകളും ആർച്ചുബിഷപ്പ് ഓർമ്മിപ്പിച്ചു.
പുരോഹിതന്മാർക്കും, ആളുകൾക്കും മെത്രാന്മാരിലെ സേവന ചൈതന്യം കാണാനും, അനുഭവിക്കാനും കഴിയുമ്പോൾ മാത്രമാണ്, നമ്മിൽ അവർ വിശ്വാസമർപ്പിക്കുന്നതിനും, നയിക്കാൻ തങ്ങളെ തങ്ങളെ അനുവദിക്കുകയെന്നും ആർച്ചുബിഷപ്പ് പറഞ്ഞു. “അനീതിയുടെയും തിന്മയുടെയും മുമ്പിൽ ഭീരുക്കളോ നിശബ്ദരോ പങ്കാളികളോ ആയിത്തീരാൻ നാം വിളിക്കപ്പെടുന്നു എന്നല്ല സേവക നേതൃത്വത്തിന്റെ അർത്ഥം.
മെത്രാന്മാർ എന്ന നിലയിൽ, സേവക നേതാക്കളെന്ന നിലയിൽ, ഈ ലോകത്തിലെ ശക്തികളുടെ അധികാരത്തെ എതിർക്കാൻ നാം നമ്മുടെ ധാർമ്മിക അധികാരം ഉപയോഗിക്കേണ്ടതാണ്”, ആർച്ചുബിഷപ്പ് ഗാല്ലഘർ അടിവരയിട്ടു പറഞ്ഞു. ഈ സ്ഥിരവും, ക്ഷമാപൂർവകവുമായ സാക്ഷ്യത്തിലൂടെയാണ് മെത്രാന്മാർ എന്ന നിലയിലുള്ള നമ്മുടെ ധാർമ്മിക അധികാരം പ്രകടമാക്കേണ്ടതെന്നും, ഇതിനു സഹായമാകുന്നത് കർത്താവിന്റെ അനുഗ്രഹമാണെന്നും ആർച്ചുബിഷപ്പ് ഗാല്ലഘർ ഊന്നിപ്പറഞ്ഞു. (വത്തിക്കാൻ ന്യൂസ്)