ജെയിംസ് അഗസ്റ്റിന്
കെപിഎസി ജോണ്സന് അവിചാരിതമായാണ് ഒരു പ്രഫഷണല്‍ നാടകസംഘത്തില്‍ എത്തപ്പെടുന്നത്. ദേവരാജന്‍ മാസ്റ്റര്‍ നാടക-സിനിമാ രംഗത്ത് സൂപ്പര്‍താരമായി വിളങ്ങിയിരുന്ന ആ കാലത്ത് അദ്ദേഹത്തിന്റെ പ്രിയ ഹാര്‍മോണിസ്റ്റായിരുന്നു ജോണ്സന്. പിന്നീട് നാടകത്തിന്റെ പിന്നണിയില്‍ നിന്നും വേദി യിലേക്ക് കയറി. അഭിനയത്തിന് സംസ്ഥാന സര്‍ക്കാരി ന്റേതുള്പ്പടെയുള്ള പുരസ്കാരങ്ങള്‍ ലഭിച്ചു. സിനിമാ രംഗത്തും സംഗീതസംവിധാന രംഗത്തും തിളങ്ങി. 1924 ഡിസംബര്‍ 14നു ജനിച്ച ജോണ്സണ് വിജയപുരം രൂപതയിലെ കോട്ടയം ഗുഡ് ഷെപ്പേര്‍ഡ് ഇടവകാംഗമായിരുന്നു. 2017 ഫെബ്രുവരി 25 നു അന്തരിച്ചു. അദ്ദേഹത്തിന്റെ കലാജീവിത വഴികളിലൂടെ…
ജോണ്സാ, വണ്ടിയിലേക്കു കയറിക്കോളൂ, ഇനി കെപിഎസിയുടെ ഹാര്‍മോണിസ്റ്റ് താങ്കളാണ്…
1952 ജനുവരി 4 നു കോട്ടയം ജില്ലാ കോടതി വളപ്പില്‍ കെപി എസിയുടെ നിങ്ങളെന്നെ കമ്മ്യൂ ണിസ്റ്റാക്കി എന്ന നാടകം അവത രിപ്പിച്ച ശേഷം വാഹനത്തിലേക്ക് കയറിയ സംഗീതസംവിധായകന് ദേവരാജന്‍ മാസ്റ്റര്‍ യാത്ര പറയാന്‍ എത്തിയ ഡി. ജോണ്‍ സനെന്ന ചെറുപ്പക്കാരന്റെ കയ്യില്‍ പിടിച്ചശേഷം പറഞ്ഞതാണിത്. ഡി. ജോണ്സണ് അന്ന് മുതല്‍ കെപിഎസി ജോണ്‍സനായി. ഇടവേളകളില്ലാതെ 58 വര്‍ഷ മാണ് ജോണ്സണ് കെപിഎസി യുടെ വേദികളില്‍ സംഗീതസം വിധായന്, ഗായകന്, നടന്, സംവിധായകന് എന്നീ റോളുക ളില്‍ നിറഞ്ഞു നിന്നത്.
അന്ന് ദേവരാജന്‍ മാസ്റ്ററുടെ നാടക ഗാനങ്ങളും സിനിമാ ഗാനങ്ങളും കേരളക്കരയെ ഇളക്കി മറിക്കുന്ന കാലം. കെ.എസ് ജോര്‍ജിന്റെയും കെപിഎസി സുലോചനയുടെയും ശബ്ദത്തില്‍ നാടക ഗാനങ്ങള്‍ക്ക് ജീവന് വച്ചു തുടങ്ങിയ കാലം. ജോണ്‍സന്റെ നാട്ടില്‍ അവതരിപ്പിക്കുന്ന നാടകത്തിനു ഹാര്‍മോണിയം വായിക്കാന്‍ ദേവരാജന്‍ മാസ്റ്റര്‍ തന്നെ ആളെ പറഞ്ഞു വിട്ടു വിളിപ്പിക്കുകയായിരുന്നു. നാടകവണ്ടി കോട്ടയം വിടാന്‍ ഒരുങ്ങുമ്പോള്‍ ഔപചാരികമായി യാത്ര ചോദിക്കലിനായി കാത്തു നിന്ന ജോണ്‍സണോട് ‘വണ്ടി യിലേക്ക് കയറിക്കോളൂ ജോണ്സാ, ജോണ്‍സനാണ് ഇനി കെപിഎസിയുടെ ഹാര്‍മോണിസ്റ്റ് ‘എന്ന് പറഞ്ഞു ദേവരാജന്‍ മാസ്റ്റര്‍ വണ്ടിയുടെ ഡോര്‍ തുറന്നു കൊടുത്തു. ദേവരാജന്‍ മാസ്റ്റര്‍ അന്നു ജോണ്സന് തുറന്നു കൊടുത്തത് പ്രഫഷ ണല്‍ കലാ ജീവിതത്തിലേക്കുള്ള ഔദ്യോഗിക വാതിലായിരുന്നു. അന്ന് ദേവരാജന്‍ മാസ്റ്റര്‍ മുറി യില്‍ വന്നു സംഗീതത്തെ കുറി ച്ചും സംഗീതത്തില്‍ ചെയ്യേണ്ട ചില മിനുക്കു പണികളെക്കുറിച്ചും ജോണ്‍സനോട് ഒരുപാട് സംസാരിച്ചു. ചില നിര്‍ദ്ദേശങ്ങള്‍ നല്കി. പിന്നീട് ദേവരാജന്‍ മാസ്റ്ററുടെ സംഗീത സംവിധാന സഹായിയും സന്തത സഹചാരിയുമായി ജോണ്സണ് പതിറ്റാണ്ടുകള്‍ കൂടെ നിന്നു.
കെപിഎസി നാടകങ്ങള്‍
‘നിങ്ങളെന്നെ കമ്മ്യുണിസ്റ്റാക്കി’ യിലെ പപ്പു എന്ന കഥാപാത്രത്തി ലൂടെയായിരുന്നു ജോണ്‍സന്റെ അഭിനയ ജീവിതത്തിന്റെ തുടക്കം. മനുഷ്യന്റെ മാനിഫെസ്റ്റോ, അശ്വമേധം, മുടിയനായ പുത്രന്, മന്വന്തരങ്ങള്‍, എന്റെ മകനാണ് ശരി, സര്‍വ്വേക്കല്ല്, പുതിയ ആകാ ശം പുതിയ ഭൂമി, ശരശയ്യ, മൂലധ നം, യുദ്ധകാണ്ഡം, ഇരുമ്പു മറ, കൂട്ടുകുടുംബം, തുലാഭാരം, ജീ വിതം അവസാനിക്കുന്നില്ല, ഇന്നലെ ഇന്ന് നാളെ, മാനസ പുത്രി, ഉദ്യോഗപര്‍വം, യന്ത്രം സുദര്‍ശനം, ഭാരത ക്ഷേത്രം, എനിക്ക് മരണമില്ല, സഹസ്ര യോഗം, ലയനം, കയ്യും തലയും പുറത്തിടരുത്, ഭഗവാന് കാലു മാറുന്നു, സിംഹം ഉറങ്ങുന്ന കാട്, സൂക്ഷിക്കുക ഇടതുവശം ചേര്‍ന്ന് പോവുക, വിഷസര്‍പ്പത്തിന് വിള ക്ക് വയ്ക്കരുത്, മൃച്ഛകടികം, പാഞ്ചാലി, ഭഗ്നഭവനം, മുക്കുവ നും ഭൂതവും, ശാകുന്തളം, രജനി, സൂത്രധാരന്‍, താപനിലയം, കന്യക, ജീവപര്യന്തം, ഒളിവിലെ ഓര്‍മ്മകള്‍, പെന്റുലം, നാല്ക്ക വല, താളതരംഗം, രാജയോഗം, സബ് കോ സന്മതി ദേ ഭഗവാന്, മാനവീയം, രാജാരവിവര്‍മ്മ, അധിനിവേശം, പ്രളയം, ഇന്നലെ കളിലെ ആകാശം, ദ്രാവിഡവൃ ത്തം തുടങ്ങി കെപിഎസിയുടെ പ്രസിദ്ധമായ നാടകങ്ങളില്‍ മുഴുവന്‍ ജോണ്സന് വിവിധ കഥാപാത്രങ്ങളെ അവതരിപ്പിച്ചു തിളങ്ങി നിന്നു. 14 സിനിമകളിലും അഭിനയിച്ചു. നിങ്ങളെന്നെ കമ്മ്യുണിസ്റ്റാക്കി, സര്‍വ്വേക്കല്ല്, ഒതേനന്റെ മകന്, ഒരു സുന്ദരിയുടെ കഥ, പിച്ചാത്തി കുട്ടപ്പന്, ബാല്യകാലസഖി, മദര്‍തെരേസ എന്നിവ അവയില്‍ ചിലതാണ്.
സിനിമയില്‍ തിരക്കേറി തുടങ്ങി യെങ്കിലും മനസ്സു മുഴുവന്‍ നാടകങ്ങളോടൊപ്പമായിരുന്നു. മാത്രമല്ല മദിരാശിയില്‍ സ്ഥിര താമസമാക്കാന്‍ ജോണ്സണ് ഒട്ടും തന്നെ താല്പര്യമുണ്ടായി രുന്നില്ല. അതിനാല്‍ അന്ന് വന്ന അവസരങ്ങള്‍ ഉപേക്ഷിച്ചു ജോണ്സന് വിണ്ടും കെപി എസിയിലേക്ക് തന്നെ തിരിച്ചു.
ദേവരാജന്‍ മാസ്റ്ററും മദിരാശി യില്‍ സ്ഥിരം താമസിക്കാന്‍ നിര്‍ബന്ധിച്ചെങ്കിലും ജോണ്സന് അത് സ്നേഹപൂര്‍വം നിരസിക്കു കയാണുണ്ടായത്. 1987 ല്‍ കെപിഎസിയുടെ നാടകങ്ങള്‍ ഗള്‍ഫ് നാടുകളിലും, 1989 ല്‍ അമേരിക്ക, ഇംഗ്ലണ്ട്, അയര്‍ലണ്ട് തുടങ്ങിയ വിദേശ രാജ്യങ്ങളിലും അവതരിപ്പിച്ചപ്പോള്‍ അതിലും ഭാഗഭാക്കാകുവാന്‍ ജോണ്സന് കഴിഞ്ഞു.
അവാര്‍ഡുകള്‍: 1993 ല്‍ ഒളിവിലെ ഓര്‍മ്മകളിലെ ചേന്നന് എന്ന കഥാപാത്രത്തെ അവതരി പ്പിച്ചതിനു ഏറ്റവും നല്ല നടനുള്ള കേരള സംഗീത നാടക അക്കാ ഡമി അവാര്‍ഡ് ലഭിച്ചു. 1995 ല്‍ ഏറ്റവും നല്ല സഹനടനുള്ള സംസ്ഥാന സര്‍ക്കാര്‍ അവാര്‍ഡ്, സമഗ്ര സംഭാവനയ്ക്കുള്ള അവാര്‍ഡ്, തിരുനെല്ലൂര്‍ കരുണാ കരന് അവാര്‍ഡ്, തോപ്പില്‍ ഭാസി അവാര്‍ഡ് തുടങ്ങിയവ ലഭിച്ചു . കെപിഎസി ജോണ്സണ് എഴു ന്നൂറോളം ക്രിസ്ത്യന്‍ ഭക്തിഗാന ങ്ങള്‍ക്കു സംഗീതം നല്‍കിയിട്ടുണ്ട്.
ആര്‍ച്ച്ബിഷപ് ഡോ. കൊര്‍ണേ ലിയൂസ് ഇലഞ്ഞിക്കല്‍ വിജയപു രം രൂപതയുടെ സാരഥ്യം വഹി ക്കുന്ന കാലത്ത് അദ്ദേഹവുമായി അടുത്ത സൗഹൃദം ജോണ്‍സ നുണ്ടായിരുന്നു. ആര്‍ച്ച്ബിഷപ് എഴുതിയ ‘സ്നേഹമുള്ള നിങ്ങ ളോട് ചൊല്ലിടുന്നു യാത്ര ഞാന്‍ എന്‍ പിതാവിന് പക്കലേക്കു പോയിടുന്നു ഞാന്‍ മുദാ ‘ എന്ന് തുടങ്ങുന്ന പരേതശുശ്രൂഷാ ഗാനത്തിന് സംഗീതം നല്‍കിയത് കെപിഎസി ജോണ്‍സനാണ്.
ഫാ. ജി.റ്റി. ഊന്നുകല്ലില്‍ എഴു തിയൊരു ക്രിസ്മസ് ഗാനമുണ്ട്. ‘ബെത്ലഹേമിലെ രാവില്‍ മോഹന വെള്ളിത്താരകം കണ്ടു നാകസൗഭകമോളം തുള്ളുന്ന ഗാനതല്ലജം കേട്ടു ‘ എന്ന ഗാന ത്തിനു സംഗീതം നല്കിയ ജോണ്സണ് ഈ ഗാനം പാടാന്‍ ക്ഷണിച്ചത് വാണി ജയറാമി നെയാണ്. ക്രൈസ്റ്റ് ദി ഗുഡ് ഷെപ്പേര്‍ഡ് എന്ന എല്‍.പി റെ ക്കോര്‍ഡിലാണ് ഈ ഗാനം ചേര്‍ത്തിട്ടുള്ളത് .
യേശുദാസ് ആലപിച്ച ‘ജീവന്റെ നാഥനെ കാല്‍വരിക്കുന്നില്‍ കുരിശില്‍ തറച്ചതാരോ സ്നേഹത്തിന് ഗാനം പൊഴിച്ച പുല്ലാങ്കുഴല്‍ തല്ലിയുടച്ചതാരോ ‘ (രചന: ഫാ. ജി.റ്റി. ഊന്നുകല്ലില്‍) എന്ന ഗാനത്തിന്റെ സംഗീതവും ജോണ്‍സന്റേതാണ്.
1924 ഡിസംബര്‍ 14നു ജനിച്ച ജോണ്സണ് വിജയപുരം രൂപത യിലെ കോട്ടയം ഗുഡ് ഷെപ്പേര്‍ഡ് ഇടവകാംഗം ആയിരുന്നു. കുട്ടി ക്കാലം മുതല്‍ ഇടവകയിലെ ഗായകസംഘത്തില്‍ സജീവാം ഗമായിരുന്നു. പിന്നീടു അനേക വര്‍ഷം ക്വയര്മാസ്റ്ററായും സേവ നം ചെയ്തു. 2017 ഫെബ്രുവരി 25 നു നിത്യതയിലേക്കു യാത്രയായി. ഭാര്യ: എത്സമ്മ. ബീന(ടീച്ചര്‍), നീന (ബാങ്ക് ഓഫീസര്‍), ബെന്നി ജോണ്സണ് (മ്യൂസിക് ഡയറക്ടര്‍) എന്നിവരാണ് മക്കള്‍ .