നെയ്യാറ്റിൻകര: നെയ്യാറ്റിൻകര ഇന്റഗ്രൽ ഡവലപ്മെന്റ് സൊസൈറ്റി ആരോഗ്യപരിപാലന മദ്യവിരുദ്ധ കമ്മീഷന്റെ നേതൃത്വത്തിൽ കമുകിൻകോട് സെൻ്റ് മേരീസ് ഹയർ സെക്കൻ്ററി സ്കൂളിൽ ലോക ലഹരിവിരുദ്ധ ദിനാചരണം 2024 സംഘടിപ്പിച്ചു.
തീം – “The evidence is clear. Invest in Prevention”. കമുകിൻകോട് സെൻ്റ് മേരീസ് ഹയർ സെക്കൻ്ററി സ്കൂൾ മാനേജർ റവ.ഫാ. സജി തോമസ് അദ്ധ്യക്ഷത വഹിച്ച യോഗം നിഡ്സ് കമ്മീഷൻ സെക്രട്ടറി വെരി.റവ.ഫാ.ഡെന്നിസ് മണ്ണൂർ ഉദ്ഘാടനം ചെയ്തു. വിമുക്തി ക്ലബ് കോഡിനേറ്റർ റവ.ഡോ.ജോണി കെ. ലോറൻസ്, സ്കൂൾ HM ശ്രീമതി ജയശ്രീ,നിഡ്സ് അസി. പ്രോജക്ട് ഓഫീസർ ബിജു ആൻ്റണി, ബാലരാമപുരം മേഖല ആനിമേറ്റർ ഷീബ എന്നിവർ സംസാരിച്ചു.
വിദ്യാർത്ഥികൾ ലഹരി വിരുദ്ധ പ്രതിജ്ഞ എടുത്തു. ലഹരിയുടെ ദുരുപയോഗത്തെ കുറിച്ച് നെയ്യാറ്റിൻകര എക്സൈസ് ഓഫീസർ സജീവ് ക്ലാസ് നയിച്ചു. സ്കൂൾ അദ്ധ്യാപകരുടെയും വിദ്യാർത്ഥികളുടെയും സാന്നിദ്ധ്യമുണ്ടായിരുന്നു. നിഡ്സ് യൂണിറ്റുകളിൽ ആരോഗ്യപരിപാലന മദ്യവിരുദ്ധ കമ്മീഷന്റെ നേതൃത്വത്തിൽ ലോക ലഹരി വിരുദ്ധ ദിനാചരണം സംഘടിപ്പിച്ചു.