മുതിർന്നവരുടെ വാക്ക് പോലെ ജീവിതത്തിൽ ഗുണകരമായൊരു കായ്ഫലമാണ് നെല്ലിക്ക .നെല്ലിക്ക ആഹാരത്തിൽ ഉൾപ്പെടുത്തുന്നത് ആരോഗ്യകരമായ ഒരു ജീവിതത്തിന് കാരണമാകും .
നെല്ലിക്കയിലെ നാരുകൾ കൂടുതൽ നേരം വിശപ്പില്ലാതിരിക്കാനും മൊത്തത്തിലുള്ള കലോറി ഉപഭോഗം കുറയ്ക്കാനും സഹായകമാണ്. അതുവഴി ശരീരഭാരം കുറയ്ക്കാൻ സഹായിക്കുകയും ചെയ്യും.
കരളിലെ വിഷാംശം ഇല്ലാതാക്കാനും അതിൻറെ പ്രവർത്തനം മെച്ചപ്പെടുത്താനും സഹായിക്കുന്ന ഗുണങ്ങളും നെല്ലിക്കയിലുണ്ട്.
ക്വെർസെറ്റിൻ, ഗാലിക് ആസിഡ് തുടങ്ങിയ സംയുക്തങ്ങൾ നെല്ലിക്കയിൽ അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിലെ വിട്ടുമാറാത്ത വീക്കം കുറയ്ക്കുകയും സന്ധിവാതം പോലെയുള്ള രോഗസാധ്യത കുറയ്ക്കുകയും ചെയ്യുന്നു.
നെല്ലിക്കയിലെ കരോട്ടിൻ കാഴ്ച ശക്തി മെച്ചപ്പെടുത്താൻ സഹായകമാണ്. പ്രായവുമായി ബന്ധപ്പെട്ട മാക്യുലർ ഡീജനറേഷൻ സാധ്യത കുറയ്ക്കാൻ ഇതിനു സാധിക്കും.
ഓക്സിഡേറ്റീവ് സമ്മർദത്തിൽ നിന്ന് കണ്ണുകളെ സംരക്ഷിച്ച് മൊത്തത്തിലുള്ള കണ്ണിൻറെ ആരോഗ്യം വർധിപ്പിക്കാൻ നെല്ലിക്കയ്ക്ക് സാധിക്കും.