നിരവധി പോഷക ഗുണങ്ങളാൽ സമ്പന്നമാണ് ബാർലി.ബാർലിയിൽ വിറ്റാമിനുകൾ, നാരുകൾ, ആന്റി-ഓക്സിഡന്റുകൾ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ബാർലി വെള്ളം കുടിക്കുന്നതു കൊണ്ടുള്ള ഗുണങ്ങളും അനവധിയാണ്. ദഹനത്തിനും വിശപ്പടക്കാനും ഇത് ഗുണം ചെയ്യും.
മൂത്രാശയ അണുബാധയെ ചെറുക്കാൻ ബാർലി വെള്ളം കുടിക്കാം. ബാർലി വെള്ളം കുടിക്കുന്നതു കൊണ്ടുള്ള ആരോഗ്യഗുണങ്ങൾ നിരവധിയാണ്. ഉയർന്ന അളവിൽ നാരുകൾ അടങ്ങിയിട്ടുള്ളതു കൊണ്ട് തന്നെ ദഹനത്തിനും വിശപ്പടക്കാനും മലബന്ധം തടയാനും ബാർലി വെള്ളം കുടിക്കുന്നത് ഗുണകരമാണ്.
ബാർലി ചേർത്ത് വെള്ളം തിളപ്പിച്ച ശേഷം നാരങ്ങ പിഴിഞ്ഞു ചേർത്തു കുടിക്കുന്നത് കൊളസ്ട്രോൾ നിയന്ത്രിക്കുന്നതിനും ഹൃദ്രോഗം മെച്ചപ്പെടുത്തുന്നതിനും സഹായിക്കുന്നു. ശരീരത്തിന് ജലാംശം നൽകാനും നിർജ്ജലീകരണം തടയാനും ബാർലി വെള്ളം സഹായിക്കും. ബാർലി വെള്ളം വൃക്കകളുടെ പ്രവർത്തനങ്ങളെ മെച്ചപ്പെടുത്തുന്നു. എന്നാൽ ബാർലി വെള്ളം പതിവായി കുടിക്കുന്നത് ദഹനവ്യവസ്ഥയെ മോശമാക്കുമെന്നും ആരോഗ്യവിദഗ്ധർ പറയുന്നു.