വൈപ്പിൻ :കെ സി വൈ എം കോട്ടപ്പുറം രൂപത സമിതിയുടെ പരിസ്ഥിതി ദിനാഘോഷം 2024 ജൂൺ 9 പള്ളിപ്പുറം കോവിലകത്തും കടവ് സെൻറ് റോക്കീസ് ദേവാലയിൽ വെച്ച് നടത്തപ്പെട്ടു.
പരിപാടികൾക്ക് തുടക്കം കുറിച്ചുകൊണ്ട് ഡയറക്ടർ ഫാ. നോയൽ കുരിശിങ്കൽ, രൂപതാ പ്രസിഡൻറ് ജെൻസൺ ആൽബി എന്നിവർ ചേർന്ന് കെസിവൈഎം പതാക ഉയർത്തി.
സെൻറ് റോക്കി പള്ളി ഹാളിൽ വെച്ച് നടന്ന പരിസ്ഥിതി ദിനാഘോഷം പള്ളിപ്പുറം മഞ്ഞുമാതാ ബസിലിക്ക റെക്ടർ റവ.ഡോ.ആന്റണി കുരിശിങ്കൽ ഉദ്ഘാടനം ചെയ്തു.
കെസിവൈഎം രൂപത പ്രസിഡണ്ട് ജെൻസൻ ആൽബി അധ്യക്ഷനായിരുന്നു. ഫാ. നോയൽ കുരിശിങ്കൽ,ഫാ. ടോണി പിൻഹീറോ,ആനിമേറ്റർ സി.ഡയാന എന്നിവർ ആശംസകൾ അർപ്പിച്ചുകൊണ്ട് സംസാരിച്ചു.
പാരിസ്ഥിക ആഘാതങ്ങളെ കുറിച്ചും പരിസ്ഥിതി സംരക്ഷണത്തിന്റെ ആവശ്യകതയെ കുറിച്ചും സോഷ്യൽ ഫോറസ്റ്റ് റിസോഴ്സ് പേഴ്സൺ ശ്രീ.മാത്യൂസ് പുതുശ്ശേരി ക്ലാസുകൾ നയിച്ചു. വൃക്ഷത്തൈകളുടെ വിതരണവും നടീലും നടത്തപ്പെട്ടു.
രൂപത സെക്രട്ടറി അക്ഷയ് റാഫേൽ , ആർട്സ് ആൻഡ് സ്പോർട്സ് ഫോറം കൺവീനർ ആൾഡ്രിൻ ഷാജൻ അതുൽ,സനൽ,ജെസ്റ്റീന,ലിനെറ്റ്, എന്നിവർ സന്നിഹിതനായിരുന്നു.