മേരി രാജേശ്വരി ടീച്ചറെ നമ്മള് അറിയണമെന്നില്ല. എന്നാല്‍ ടീച്ചര്‍ എഴുതിയ പാട്ടുകള്‍ നമുക്കു പരിചിതമായിരിക്കും. പദ്മഭൂഷണ്‍ ഡോ. കെ.ജെ. യേശുദാസ് തരംഗി ണി കസ്സെറ്റ്സിലൂടെ പ്രകാശനം ചെയ്ത സ്നേഹരാഗം എന്ന ആല്‍ബത്തിലെ പാട്ടുകള്‍ എല്ലാം എഴുതിയത് മേരി രാജേശ്വരിയാണ്.
1988 -ല്‍ പുറത്തിറങ്ങിയ സ്നേഹരാഗം കാസ്സറ്റിലെ പാട്ടു കളുടെ ആദ്യവരികള്‍ താഴെ ചേര്‍ക്കുന്നു .
ജെറുസലേമിന് നായകനെ വാഴ്ത്തുവിന്‍
രാരീരം പാടിയുറക്കാം
അന്നൊരു രാവതില്‍ ബേത്ലഹേം നാടതില്‍
കനിയൂ സ്നേഹപിതാവേ
പൂന്തെന്നല്‍ കഥകള്‍ ചൊല്ലും
കാണുക ക്രൂശിന് പാതയില്‍
കാഴ്ചയുമായ് നിന്നരികില്‍ വന്നിടാം ഞാന്‍
ഒരു തണല്‍ തേടും കുളിര്‍ച്ചോല തേടും
നിന് സ്നേഹമലരില്
മാലാഖമാര്‍ പാടി .
കസ്സറ്റുകളുടെ സുവര്‍ണ കാലത്തു മാത്രമല്ല ഇന്നും ആ സ്വാദകര്‍ അതിയായ പ്രിയത്തോടെ നെഞ്ചോടു ചേര്‍ത്തിട്ടുള്ളതാണു സ്നേഹരാഗത്തിലെ വരികളും സംഗീതവും. സ്നേഹരാഗം എന്ന കാസ്സറ്റിലെ പാട്ടുകള്‍ക്ക് സംഗീതം നല്കിയ ആല്‍ബര്‍ട്ട് വിജയനാണ് രാജേശ്വരി ടീച്ചറിന്റെ വരികള്‍ യേശുദാസിന്റെ സ്വരത്തിലൂടെ മലയാ ളികളെ കേള്‍പ്പിക്കാന്‍ നിമിത്തമായത്.
തമിഴ്നാട്ടില്‍ വേരുകളുള്ള കുടുംബത്തിലാണ് മേരി രാജേശ്വരി ജനിക്കുന്നത് . കൊല്ലം ജില്ലയിലെ പട്ടത്താനത്താണ് താമസമെങ്കിലും വീട്ടില്‍ പ്രാര്‍ത്ഥനകള്‍ ചൊല്ലുന്നതു പോലും തമിഴില്‍ . സ്കൂളില്‍ മലയാളം പഠിച്ചു തുടങ്ങിയതോടെ രണ്ടു ഭാഷകളിലും എഴുതാനും വായിക്കാനും തുടങ്ങി. അഞ്ചു വയസ്സില്‍ കൊല്ലം ഇടവക ദേവാലയത്തിലെ ഗായക സംഘത്തില്‍ ചേര്‍ന്നു . വീടിനടു ത്തു ഭാരതരാജ്ഞി പള്ളിയില്‍ പെണ്‍കുട്ടികളുടെ ഗായക സംഘത്തില്‍ കീബോര്‍ഡ് വായിച്ചിരുന്നതും രാജേശ്വരി ടീച്ചറായിരുന്നു. ആല്‍ബര്‍ട്ട് വിജയനായിരുന്നു ഗുരു.
ഇടവകയിലെ ഗായകസം ഘത്തിനു വേണ്ടിയാണ് ആദ്യമാ യി പാട്ടുകള്‍ എഴുതുന്നത്. 1991-ല്‍ ആത്മീയരാഗം എന്ന കാസെറ്റിനു വേണ്ടി പത്തു തമിഴ് പാട്ടുകളും എഴുതി .2000 -ല്‍ ശാലോം എന്ന പേരില്‍ ഇറങ്ങിയ കസെറ്റിനു വേണ്ടിയും പാട്ടുകള്‍ എഴുതി.സ്നേഹജ്വാല എന്ന കാസെറ്റിനു വേണ്ടിയും മലയാറ്റൂര്‍ പള്ളിയില്‍ നിന്നും പുറത്തിറക്കിയ ആല്‍ബ ത്തിന് വേണ്ടി പത്തു തമിഴ് പാട്ടുകളും എഴുതി.
മേരി രാജേശ്വരി ടീച്ചറിന്റെ ജീവിതത്തിലെ ഏറ്റവും ഭാഗ്യസ്മരണയുള്ള സംഭവം വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന് പാപ്പായെ നേരില്‍ കാണാനും പോ പ്പ് സന്നിഹിതനായ വേദിയില്‍ ടീച്ചര്‍ എഴുതിയ പാട്ടുകള്‍ പാടാന്‍ കഴിഞ്ഞു എന്നതുമാണ് . 1986 -ല്‍ ഇന്ത്യ സന്ദര്‍ശിച്ച അവസരത്തില്‍ തിരുവനന്തപുരത്തെ വലിയ സംഗ മത്തില്‍ ജോണ്‍ പോള്‍ പാപ്പാ ആഗതനാകുമ്പോള്‍ പാടിയ സ്വാഗത ഗാനം എഴുതാന്‍ ഭാഗ്യമുണ്ടായത് മേരി രാജേശ്വരിക്കായിരുന്നു . ആല്‍ബര്‍ട്ട് വിജയന് തന്നെയായി രുന്നു വരികള്‍ക്ക് സംഗീതം നല്‍കിയത് .
അജപാലകനാം പോപ്പ് രാജനായ്
മംഗളം നേരുന്നീ മാനവര്‍
സ്വര്‍ഗീയ സുന്ദര നിമിഷമിതില്
ആശിസ്സരുളുന്നു മോദമായി
എന്നു തുടങ്ങുന്ന ഗാനമാണ് അന്നു പാടിയത്. സംഗീത സംവിധായകന് ഓ. വി. റാഫേല്‍ നയിച്ച നൂറംഗ ഗായകസംഘം ഇതേ വേദിയില്‍ മേരി രാജേശ്വരി എഴുതിയ രണ്ടു പാട്ടുകള്‍ കൂടി പാടി.
ആകാശവാണിയില്‍ നമു ക്ക് കേള്‍ക്കാനാവാതെ നഷ്ടമായ സ്വരം കൂടിയാണ് ടീച്ചറുടേത് . തിരുവനന്തപുരം റേഡിയോ നിലയത്തില്‍ അനൗണ്‍സറായി ജോലി ലഭിച്ചെങ്കിലും അധ്യാപികയായി സേവനം ചെയ്യുന്നതാണ് നല്ലതെന്ന കുടുംബത്തിന്റെ അഭിപ്രായത്തിനു ടീച്ചര്‍ സമ്മതം മൂളുകയായിരുന്നു .
എഴുതുമ്പോഴും പാടുമ്പോഴും ദൈവാനുഗ്രഹത്തിനായി പ്രാര്‍ത്ഥിച്ചുകൊണ്ട് കൂടെയിരിക്കുന്ന അമ്മയായിരുന്നു തന്റെ ബലമെന്നു ടീച്ചര്‍ ഓര്‍ക്കുന്നു . എന്നും പള്ളിയില്‍ പോകുമ്പോള്‍ പരിശുദ്ധ മാതാവിന്റെ തിരുരൂപത്തിനു മുന്നിലെത്തുമ്പോള്‍ അറിയാതെ കരഞ്ഞു പോകുന്നൊരു കടുത്ത മരിയ ഭക്ത കൂടിയാണ് മേരി രാജേശ്വരി . എല്ലാ മഹത്വവും ഈശോയ്ക്കാണെന്നു പറഞ്ഞു പൊതുവേദികളില്‍ നിന്നും ഒഴി ഞ്ഞു നില്‍ക്കുകയാണ് ടീച്ചര്‍ .