ആബേലിന് കാഴ്ചയും
അബ്രഹാമിന് ബലിയും
ദാവീദിന് ഗീതികളും പോല്‍
അമൂല്യമാമൊന്നും ഇല്ലെനിക്കേകുവാന്‍
എന്നെ മാത്രം എന്നെ മാത്രം
ഞാന്‍ അങ്ങില്‍ അര്‍പ്പിക്കുന്നു .
മുപ്പതു വര്‍ഷം മുന്‍പ് പെരുമ്പടപ്പ് ആശ്രമദേവാലയത്തിലെ നാല്പതു മണി ആരാധന സ്ഥാപനത്തിന്റെ മുപ്പതാം വര്‍ഷാചരണത്തിന്റെ ദിവ്യബലിയില്‍ കാഴ്ചവയ്പ്പിനു പാടാനായി ജോര് ജ് നിര്‍മല്‍ എഴുതി സംഗീതം നല്കിയ ഗാനം .
1999 ലെ മരിയന്‍ വര്‍ഷാചരണത്തിന്റെ ഭാഗമായി കൊച്ചി രൂപതയില്‍ നിന്നും പ്രകാശിതമായ ആവേ മരിയ എന്ന കസ്സെറ്റില്‍ കെസ്റ്ററിന്റെ ശബ്ദത്തിലൂടെ ഈ ഗാനം പ്രകാശിതമായി . 2000 ത്തില്‍ ബിഷപ് ജോണ്‍ തട്ടുങ്കലിന്റെ അഭിഷേകത്തോട നുബന്ധിച്ചു പുറത്തിറക്കിയ സ്നേഹസമര്‍പ്പണം എന്ന കസ്സെറ്റിലും ഈ ഗാനം ചേര്‍ക്കപ്പെട്ടു . ഡോ . ജോണ്‍ തട്ടുങ്കലിന്റെ മെത്രാഭിഷേക ബലിയിലെ കാഴ്ചവയ്പ്പു ഗാനവും ഇത് തന്നെയായിരുന്നു . ഇന്നും നമ്മുടെ ദിവ്യബലികളില്‍ കാഴ്ചവയ്പ്പു സമയത്തു ഏറ്റവും കൂടുതല്‍ ആലപിക്കപ്പെടുന്ന ഗാനങ്ങളില്‍ ഒന്നാണിത്.
കൊച്ചി രൂപതയിലെ പെരുമ്പടപ്പില്‍ പടിഞ്ഞാറേ നെടുംപറമ്പില്‍ തോമസിന്റെയും ആഞ്ചമ്മയുടെയും മകനായി ജനിച്ച ജോര്‍ജ് നിര്‍മല്‍ സ്കൂളില്‍ പഠിക്കുമ്പോള്‍ തന്നെ ദേവാലയ ഗായകസംഘത്തില്‍ അംഗമായി . സ്കൂള്‍ വിദ്യാര്‍ത്ഥിയായിരിക്കുമ്പോള്‍ പെരുമ്പടപ്പ് നിര്‍മല എന്ന നാടക സംഗത്തിനു വേണ്ടി പാടി ആസ്വാദകരെ വിസ്മയിപ്പിച്ചു . കോട്ടയം വിശ്വഭാരതി തിയേറ്റേ ഴ്സിന്റെ കുറത്തിപ്പാറ എന്ന നാടകത്തിനു വേണ്ടി പിന്നണി പാടി പ്രൊഫഷണല്‍ നാടകരംഗത്തേക്കു പ്രവേശിച്ചു . കൊച്ചിന് നാടക വേദി , തൊടുപുഴ കണ്മണി തീയേറ്റേഴ്സ് , ആലപ്പുഴ അര്ഷരൂപ തീയേറ്റേഴ്സ് കൊല്ലം യൂണിവേഴ്സല്‍,കൊച്ചിന് സംഘമിത്ര എന്നെ സംഘങ്ങള്‍ക്കു വേണ്ടി ഗായകനായും സംഗീതസംവിധായക നായും പ്രവര്‍ത്തിച്ചു.
പള്ളുരുത്തി രാമന്‍കുട്ടി ഭാഗവതരുടെ കീഴില്‍ കര്‍ണാടകസംഗീതം അഭ്യസിച്ചു . മദ്രാസ് ഗവണ്മെന്റിന്റെ എം. ജി . ടി . ഇ. മ്യൂസിക് ഹയര്‍ സംഗീത പരീക്ഷയില്‍ വിജയിച്ചു .കെ. എം. നടേശഭാഗവതരുടെ കീഴില്‍ കര്‍ണാടക സംഗിതത്തിലും സംഗീതസംവിധായകന് ജോബ് മാസ്റ്ററിന്റെ ശിക്ഷണത്തില്‍ സിത്താറിലും പഠനം തുടര്‍ന്നു.
1974 -ല്‍ കുമ്പളങ്ങി കുമ്പളങ്ങി സെന്റ് ജോര്‍ജ് എല്‍ . പി. സ്കൂളില്‍ സംഗീത അധ്യാപ കനായി ജോലിയില്‍ പ്രവേശിച്ചു . മൂലങ്കുഴി എല്‍. പി. സ്കൂള്‍ , തങ്കി സെന്റ്. ജോര്‍ജ് സ്കൂള്‍ , അരൂര്‍ സെന്റ് അഗസ്റ്റിന്‍സ് സ്കൂള്‍ എ ന്നിവിടങ്ങളും സംഗീതാധ്യാപ കനായിരുന്നു.
നാദധാര , വചനം ,സന്ദേശം,സ്നേഹഗീത, മാതൃകരങ്ങളില്‍ ,ജീവാമൃതം സ്വാദിത തുടങ്ങിയ ക്രിസ്തീയ ഭക്തിഗാനകസ്സറ്റു കള്‍ക്കു സംഗീതം നല്കി . നാനൂറിലധികം ഗാനങ്ങള്‍ക്ക് സംഗീതം നല്‍കിയിട്ടുണ്ട്. പോപ്പ് ജോണ്‍പോള്‍ രണ്ടാമന് കളമശ്ശേ രിയില്‍ വിശുദ്ധബലിയര്പ്പിച്ചപ്പോള് അതിലൊരു ഗാനത്തിന് സംഗീതം നല്കാന് ജോര്‍ജ് നിര്‍മലിനു ഭാഗ്യമുണ്ടായി.
1990 -ല്‍ കെ. സി. ബി. സി . സംഘടിപ്പിച്ച ഭക്തിഗാന മല്‍സരത്തില്‍ ജോര്‍ജ് നിര്‍മല്‍ മികച്ച സംഗീതസംവിധായകനായി തെരെഞ്ഞെടുക്കപ്പെട്ടു . ആര്‍ച്ചു ബിഷപ്പ് ഡോ . കൊര്‍ണേലിയസ് ഇലഞ്ഞിക്കല്‍ എഴുതിയ ദൈവമേ നിന് മുഖം കാണുവാനായി എന്ന ഗാനത്തിനാണ് ജോര്‍ജ് നിര്‍മല്‍ സംഗീതം നല്‍കിയത്. ഈ ഗാനത്തിന് മികച്ച രചയിതാവിനുള്ള അവാര്‍ഡ് പിതാവിനും ലഭിച്ചു.
(ജോബ് & ജോര്‍ജും ഇതേ ഗാനത്തിനു സംഗീതം നല്‍കിയിട്ടുണ്ട് .)
മികച്ച ഗായികയ്ക്കു അവാര്‍ഡ് ലഭിച്ച ചിത്ര പാടിയതും ജോര്‍ജ് നിര്‍മല്‍ സംഗീതം നല്കിയ ഗാനമായിരുന്നു.
കൊച്ചി രൂപതയ്ക്ക് വേണ്ടി 86 സങ്കീര്‍ത്തനങ്ങള്‍ക്കും ജോര്‍ജ് നിര്‍മ്മല്‍ സംഗീതം നല്‍കിയിട്ടുണ്ട് . ഇന്നും മുഴുവന്‍ സമയവും നിര്‍മലമായ സംഗീതത്തിനായി മാറ്റിവച്ചു സപര്യ തുടരുകയാണ് ജോര്‍ജ് നിര്‍മല്‍ .