ഓ എന്റെ ഹൃദയേശ്വരാ
യേശുമഹേശാ വരൂ
ജീവന്റെ നീര്ച്ചാല് തരൂ
ദാഹം അകറ്റാന്‍ വരൂ
മനസ്സില്‍ നിറയും
മഴയായ് കുളിരായ്
തേന്‍കണമായി വരൂ
കലൂരിലെ വിശുദ്ധ അ ന്തോനീസിന്റെ തീര്ത്ഥാടനകേന്ദ്ര ത്തില്‍ നിന്നും മികച്ച നിലവാര മുള്ള ക്രിസ്തീയ ഭക്തിഗാനസമാ ഹാരങ്ങള്‍ പ്രകാശിതമായിട്ടുണ്ട് . ഈ ആല്‍ബങ്ങളിലെ പല ഗാനങ്ങളും മലയാളഭക്തിഗാന ശാ ഖയില്‍ സവിശേഷശ്രദ്ധ നേടിയി ട്ടുമുണ്ട് . അതില്‍ ഒരു ഗാനമാണ് ‘ഓ എന്റെ ഹൃദയേശ്വരാ’ എന്ന് തുടങ്ങുന്ന ദിവ്യകാര്യണ്യഗീതം .
ദിവ്യകാരുണ്യസ്വീകരണത്തിന്റെ ദിവ്യനിമിഷങ്ങളില് കേരളത്തിലെ പള്ളികളില്‍ ആലപിക്കപ്പെടുന്ന ഉത്തമമായ ഗീതങ്ങളില്‍ ഏറി യപങ്കും രചിക്കാന്‍ ഭാഗ്യമുണ്ടായ ഷെവലിയര്‍ ഡോ . പ്രിമൂസ് പെ രിഞ്ചേരിയാണ് ഇതിന്റെയും രച യിതാവ്.ഫാ. ഫ്രാന്‍സിസ് സേവ്യര്‍ താന്നിക്കാപ്പറമ്പില്‍ സംഗീതം നല് കിയ ഈ ഗാനം ആലപിച്ചത് കെ സ്റ്ററാണ്. ഷെവ. ഡോ . പ്രിമൂസ് – ഫാ . ഫ്രാന്‍സിസ് സേവ്യര്‍ സഖ്യം നൂറുകണക്കിന് ഗാനങ്ങള്‍ കേരള സഭയ്ക്കു സമ്മാനിച്ചിട്ടുണ്ട് . കേ രള ലത്തീന്‍ സഭയുടെ മതബോ ധന പുസ്തകങ്ങള്‍ നവീകരിച്ച പ്പോള്‍ ഗാനങ്ങള്‍ എഴുതിയത് പ്ര ശസ്ത ബാലസാഹിത്യകാരന്‍ സി പ്പി പള്ളിപ്പുറവും പ്രിമൂസ് മാഷുമാ യിരുന്നു.ഗാനങ്ങള്‍ക്കെല്ലാം സംഗീ തം നല്‍കിയത് ഫാ. ഫ്രാന്‍സിസ് സേവ്യര്‍ താന്നിക്കപ്പറമ്പിലായിരു ന്നു.എണ്പതു ഗാനങ്ങളാണ് മത ബോധന കമ്മീഷനു വേണ്ടി റെ ക്കോര്‍ഡ് ചെയ്തത്.ഫാ. ഫ്രാന് സിസ് സേവ്യര്‍ സംഗീതം നല്കി യിട്ടുള്ള ഗാനങ്ങളില്‍ ഏറെയും രചിച്ചത് പ്രിമൂസ് മാഷാണ് . അങ്ങനെ ഒരു വിശുദ്ധ സംഗീതകൂട്ടുകെട്ടില് പിറവി കൊ ണ്ടതാണ് ‘ഓ എന്റെ ഹൃദയേശ്വ രാ’ എന്ന ഗാനവും.
ഓരോ ഗാനത്തിന്റെ പിറ വിയെക്കുറിച്ചും സൃഷ്ടാക്കള്‍ക്ക് സുന്ദരമായ ഓര്‍മകളുണ്ടാകും . പ്രിമൂസ് മാഷിന്റെ ഓര്‍മകള്‍ വായി ക്കാം . ‘ഞാന്‍ എഴുതിയതില്‍ എനി ക്കു തന്നെ സംതൃപ്തി ലഭിച്ചതും കേള്‍വിക്കാരില്‍ നിന്നും നല്ല അ ഭിപ്രായം ലഭിച്ചിട്ടുള്ളതും ദിവ്യ കാരുണ്യ ഗീതങ്ങള്ക്കാണ് . അ ങ്ങനെയുള്ള ഗാനങ്ങളില്‍ എനിക്ക് ഏറെ പ്രിയപ്പെട്ട ഒരു ഗാനമാണ് ‘ ഓ, എന്റെ ഹൃദയേശ്വരാ എന്ന ഗാനം.എന്റെ നിരവധി ഗാന ങ്ങള്‍ക്ക് സംഗീതം നല്കിയ ഫാ. ഫ്രാന്‍സിസ് സേവ്യറാണ് ഈ വരി കള്‍ക്കു വിശുദ്ധനിമിഷങ്ങളില് ആലപിക്കപ്പെടാനുചിതമായ സൗ മ്യസംഗീതം സന്നിവേശിപ്പിച്ചത് . രചന നിര്വഹിച്ചപ്പോള് സംഗീത ത്തിന് കൂടുതല്‍ ഇമ്പം കിട്ടാന്‍ അന്ത്യപ്രാസം സഹായിക്കുമെന്ന റിയാവുന്നതുകൊണ്ടു ആശയം നഷ്ടപ്പെടാതെതന്നെ പ്രാസവും വീക്ഷിക്കാന്‍ ഞാന്‍ ശ്രമിച്ചിട്ടുണ്ട് . പൂക്കള്‍ അടര്‍ന്നു വീഴുന്നകാല ത്തു ദാനവസന്തം തരണേയെന്നും അപരന്‍െറ ദുഃഖം കാണാന്‍ എന്റെ കണ്ണുകളുടെ തിമിരം മാറ്റാനുള്ള പ്രാര്‍ത്ഥനയുമാണ് ഈ ഗാനം . യ ശഃശരീരനായ വയലിനിസ്റ്റ് രാജേ ന്ദ്രനാണ് സാന്ദ്രമായ വാദ്യവൃന്ദം ഒരുക്കിയത് .
വരികളുടെയും സംഗീത ത്തിന്‍െറയും ഭാവം മുഴുവന്‍ തന്റെ ആലാപനമികവിലൂടെ കെസ്റ്റര്‍ പ്രകാശിപ്പിച്ചതും ഈ ഗാനത്തെ പവിത്രമാക്കി .’
ഫാ. ഫ്രാന്‍സിസ് സേ വ്യര്‍ താന്നിക്കാപ്പറമ്പില്‍ സംഗീതം നല്കിയ ഗാനങ്ങളില്‍ ഏറ്റവും കൂടുതല്‍ ദിവ്യബലിമദ്ധ്യ ആലപി ക്കപ്പെട്ട ഗാനമാണിത് . ഈ ഗാന ത്തിന് സംഗീതം നല്കിയ ഓര്‍മ്മ കള്‍ അദ്ദേഹം പങ്കുവയ്ക്കുന്നു .
‘ 1998 – ല്‍ കലൂര്‍ സെന്റ് ആന്റണീസ് നൊവേന കേന്ദ്ര ത്തില്‍ നിന്നും ഒരു കാസ്സെറ്റ് നിര്‍മി ക്കാന്‍ ഫാ. ജോസ് പടിയാരം പറമ്പില്‍ പദ്ധതിയിടുന്നു . അതില്‍ ഒരു ഗാനം എഴുതുന്നത് പ്രിമൂസ് മാഷാണ്. അദ്ദേഹത്തിന്റെ വരികള്‍ ക്ക് സംഗീതം നല്‍കാനുള്ള നിയോ ഗം എനിക്കായിരുന്നു. ഞാന്‍ അന്ന് ലൂര്‍ദ്ദ് ആശുപത്രിയുടെ ഡയറക്ടര്‍ ആയി സേവനം ചെയ്യുകയായി രുന്നു.പ്രിമൂസ് മാഷ് നല്കിയ വരികള്‍ ഹാര്‍മോണിയത്തിന്റെ മുകളില്‍ വച്ച ശേഷം വരികള്‍ക്കു ജീവന് നല്കാന് ദൈവത്തോടു പ്രാര്‍ത്ഥിച്ചു.സി മൈനറിലേക്കാ ണ് എന്റെ വിരലുകള്‍ നീങ്ങിയത് .
അര മണിക്കൂറിനുള്ളില്‍ ഇപ്പോള്‍ നാം കേള്‍ക്കുന്ന തലത്തി ലേക്ക് ആ പാട്ടു പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞു.എനിക്കും പൂര്‍ണ തൃ പ്തിയായി . രാജേന്ദ്രന് മാഷിന്റെ ഓര്‍ക്കസ്ട്രേഷനും കെസ്റ്ററിന്റെ ആലാപനവും ഈ പാട്ടിനു കൂടു തല്‍ മനോഹാരിത നല്കി . ഈ പാട്ട് അനേകം തവണ ഞാന്‍ പാടി യിട്ടുണ്ട്. ഹൃദയേശ്വരനായ ഈശോയെ നേരിട്ടു വിളിക്കുന്ന അനുഭവം ഈ പാട്ടു നല്കിയതാ യി പലരും പങ്കുവച്ചിട്ടുണ്ട് . നമ്മു ടെ ഗായകസംഘങ്ങള്‍ ഇന്നും ഈ പാ ട്ടു പാടുന്നുണ്ട് . പ്രിമൂസ് മാഷു മായുള്ള എന്റെ സംഗീതയാത്രയി ലെ സുന്ദരമായൊരു ഓര്‍മയാണീ ഗാനം .’ എല്ലാം ദൈവകൃപ മാത്രം’.
കഴിവുള്ള കലാകാരന്മാര് ഉണ്ടെങ്കിലും സൃഷ്ടികള്‍ ഉണ്ടാകാതെ പോകുന്നതിനു എപ്പോഴും ത ടസ്സമാകുന്നത് നിര്‍മ്മാണച്ചെലവിനുള്ള പണം കണ്ടെത്താന്‍ കഴി യാതെ പോകുന്നത് കൊണ്ടാണ് . നമ്മുടെ നൊവേന കേന്ദ്രങ്ങളും സാമ്പത്തീകമായി ഉന്നതിയിലുള്ള ഇടവകകളും പുതിയ സൃഷ്ടികള്‍ ക്കായി ശ്രമിക്കേണ്ടതാണെന്നു ഇതുപോലുള്ള പാട്ടുകള്‍ നമ്മെ ഓര്‍മ്മിപ്പിക്കുന്നു .