കോട്ടപ്പുറം. കോട്ടപ്പുറം രൂപത നിയുക്ത മെത്രാൻ മോൺ. ഡോ.അംബ്രോസ് പുത്തൻവീട്ടിലിന്റെ വൈകീട്ട് 3 ന് നടക്കുന മെത്രാഭിഷേകത്തിനായി എത്തുന്നവരുടെ വാഹനങ്ങളുടെ പാർക്കിങ്ങ് ക്രമീകരണം ഇപ്രകാരമാണ്. വലിയ വാഹനങ്ങൾ പാർക്ക് ചെയ്യേണ്ടത് കോട്ടപ്പുറം ചേരമാൻ ഗ്രൗണ്ടിലാണ്.
മൂത്തകുന്നം വഴിയും കൊടുങ്ങല്ലൂർ വഴിയും വരുന്ന വലിയ വാഹനങ്ങളൾ കീഴ് ത്തളിയിലെത്തി തിരിഞ്ഞ് ചേരമാൻ ഗ്രൗണ്ടിലെത്തണം. കൃഷ്ണൻകോട്ട വഴിയും തുരുത്തിപ്പുറം വഴിയും വരുന്ന വലിയ വാഹനങ്ങളും ചേരമാൻ ഗ്രൗണ്ടിൽ എത്തി വിശ്വാസികളെ ഇറക്കി അവിടെത്തന്നെ പാർക്ക് ചേയ്യണം.. ചെറിയ വാഹനങ്ങൾ പാർക്ക് ചെയ്യേണ്ടത് കോട്ടപ്പുറം മാർക്കറ്റ് പരിസരത്താണ് മൂത്തകുന്നം വഴിയും കൊടുങ്ങല്ലൂർ വഴിയും വരുന്ന ചെറിയ വാഹനങ്ങൾ കീഴ്ത്തളിയിലെത്തി തിരിഞ്ഞ് കോട്ടപ്പുറം മാർക്കറ്റിൽ പാർക്ക് ചെയ്യണം.
കൃഷ്ണൻകോട്ട വഴിയും തുരുത്തിപ്പുറം വഴിയും വരുന്ന ചെറിയ വാഹനങ്ങളും കോട്ടപ്പുറം മാർക്കറ്റിൽ എത്തി പാർക്ക് ചെയ്യണം. മാർക്കറ്റിലെ വ്യാപാരസ്ഥാപനങ്ങൾ അന്ന് അവധിയായതിനാൽ ഇരുചക്ര വാഹനങ്ങൾ മാർക്കറ്റിന്റെ കടകളുടെ മുൻപിലും ആംഫി തിയേറ്റിന്റെ ഇരുവശങ്ങളിലുമായി പാർക്ക് ചെയ്യണം.
വൈദികരുടെയും സിസ്റ്റേഴ്സിൻ്റെയും വാഹനങ്ങൾക്ക് കോട്ടപ്പുറം വികാസ് ആൽബർട്ടൈൻ ആനിമേഷൻ സെന്ററിലും ബിഷപ്പുമാരുടെയും മന്ത്രി, എംപി , എംഎൽഎ തുടങ്ങിയ പ്രമുഖരുടെയും വാഹനങ്ങൾക്ക് സെൻറ് ആൻസ് കോൺവെന്റിന്റെ ബാസ്കറ്റ്ബോൾ കോർട്ടിലുമാണ് പാർക്കിങ്ങ് ക്രമീകരിച്ചിട്ടുള്ളത്.
പൊലീസിന്റെയും വളണ്ടിയർമാരുടെയും നിർദ്ദേശങൾക്കനുസരിച്ച് എല്ലാവരും ഇക്കാര്യത്തിൽ സഹകരിക്കണമെന്ന് വളണ്ടിയർ കമ്മിറ്റി ചെയർമാൻ ഫാ. പോൾ തോമസ് കളത്തിൽ
കൺവീനർ ജോജോ മനക്കിൽ
ജോയിൻറ് കൺവീനർ റേയ്ച്ചൽ ക്ലീറ്റസ് എന്നിവർ അറിയിച്ചു.