യഹൂദിയായിലെ ഒരു ഗ്രാമത്തില്‍
ഒരു ധനുമാസത്തിന് കുളിരും രാവില്‍
ഒരു ധനുമാസത്തിന് കുളിരും രാവില്‍
രാപാര്ത്തിരുന്നൊരാജപാലകര്
ദേവനാദം കേട്ടു ആമോദരായ്
മലയാളത്തിലെ ഏറ്റവും പ്രശസ്തമായ അഞ്ചു ക്രിസ്മസ് ഗാനങ്ങള്‍ തിരഞ്ഞെടുത്താല്‍ അതിലെ ഒരു ഗാനം ഇതായിരിക്കും.
ഗിറ്റാര്‍ ജോസഫ് എന്നറിയപ്പെടുന്ന എ.ജെ. ജോസഫ് എഴുതി സംഗീതം നല്കിയ ഈ ഗാനം ആലപിച്ചത് ഡോ. കെ. ജെ. യേശുദാസാണ്. തരംഗിണി എന്ന യേശുദാസിന്റെ സ്വന്തം കസെറ്റ് കമ്പനി പുറത്തിറക്കിയ സ്നേഹപ്രതീകം എന്ന കസ്സെറ്റിലെ ഗാനമാണിത്. 1980 മുതല്‍ 2010 വരെ എല്ലാ ക്രിസ്മസിനും ഈ കമ്പനി പുതിയ ആല്‍ബങ്ങള്‍ പുറത്തിറക്കുക പതിവായിരുന്നു. ഈ പരമ്പരയിലെ ഏതാണ്ടെല്ലാ സമാഹാരങ്ങളും ഗാനരചനയിലും സംഗീതസംവിധാനത്തിലും അതീവമേന്മ പുലര്‍ത്തിയിരുന്നു. പാട്ടുകള്‍ എല്ലാം തന്നെ ആലപിച്ചിരുന്നത് യേശുദാസായിരുന്നു. കുറച്ചു പാട്ടുകള്‍ വിജയ് യേശുദാസ്, ചിത്ര, ജെന്‍സി, സുജാത എന്നിവരും പാടിയിട്ടുണ്ട്.
സ്നേഹപ്രതീകം എന്ന സമാഹാരത്തില്‍ 10 പാട്ടുകളാണുള്ളത്. പത്തു പാട്ടുകളും മലയാളികള്‍ മനസ്സില്‍ സ്വീകരിച്ച പാട്ടുകളാണ്. ഇതിലെ സുജാത പാടിയ കാവല്‍മാലാഖമാരെ കണ്ണടയ്ക്കരുതേ താഴെ പുല്‍ക്കുടിലില്‍ രാജരാജന് മയങ്ങുന്നു.
എന്ന പാട്ടും അതിപ്രശസ്തമാണ്. ദൂരെനിന്നും ദൂരെ ദൂരെ നിന്നും മൂന്നു രാജാക്കന്മാരെത്തി എന്ന പാട്ട് കരോള്‍ സംഘങ്ങളുടെ ഇഷ്ടഗാനമാണ്.
യഹോവയാം ദൈവമെന്ന ഇടയനത്രേ ഇഹത്തിലെനിക്കൊരു കുറവുമില്ല എന്ന് തുടങ്ങുന്ന സങ്കീര്‍ത്തനം ദേവാലയസംഘങ്ങള് പതിവായി പാടാറുണ്ട്.
സ്നേഹപ്രതീകമെന്ന സമാഹാരത്തിലെ മറ്റു ഗാനങ്ങള്‍
രാത്രി രാത്രി രജതരാത്രി
കാതുകളെ കേള്‍ക്കുന്നുവോ
അലകടലും കുളിരലയും
ഉണരൂ മനസ്സേ
ദൈവസ്നേഹം നിറഞ്ഞു നില്ക്കും ദിവ്യകാരുണ്യമേ
പൊന്നു മീറ കുന്തിരിക്കം.
എന്‍.എന്‍. പിള്ളയുടെ നാടകസമിതിയിലേ ഗിറ്റാറിസ്റ്റ് ആയിരുന്നു എ.ജെ. ജോസഫ്. കോട്ടയം ലൂര്‍ദ് പളളിയിലെ കൊയര്‍ മാസ്റ്റര്‍ ആയും ദീര്‍ഘകാലം പ്രവര്‍ത്തിച്ചു.
ജോസഫ് സംഗീതം നല്കിയ ചില സിനിമാഗാനങ്ങള്‍
ഒരേ സ്വരം ഒരേ നിറം ഒരു ശൂന്യ സന്ധ്യാംബരം
ആകാശഗംഗാതീരത്തിനപ്പുറം
നയനാംബുജങ്ങളോ കതിരൊളിയോ
2015 ആഗസ്ത് 20 നു അദ്ദേഹം ഈ ലോകത്തോട് വിട പറഞ്ഞു.