റിയോ ഡി ജനീറോ: ഗാലറിയിൽ ആരാധകർ തമ്മിലടിച്ചതിനെ തുടർന്ന് ബ്രസീൽ – അർജന്റീന ലോകകപ്പ് ഫുട്ബോൾ യോഗ്യതാ മത്സരം വൈകി. പുലർച്ചെ ആറിന് മാറക്കാന സ്റ്റേഡിയത്തിൽ മത്സരം ആരംഭിക്കുന്നതിനു തൊട്ടുമുന്പ് ആരാധകർ തമ്മിലടിക്കുകയായിരുന്നു.
ഇതോടെ മത്സരത്തിനായി ക്യാപ്റ്റൻ ലയണൽ മെസിയുടെ നേതൃത്വത്തിൽ ഗ്രൗണ്ടിലിറങ്ങിയ താരങ്ങൾ തിരികെ കയറിപ്പോയി.പോലീസ് സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കിയതോടെ 6.30ന് മത്സരം ആരംഭിച്ചു.