തിരുവോണത്തിന് കോടിയുടുക്കാന്‍
കൊതിയ്ക്കുന്നു തെരുവിന് മക്കള്‍
അവര്‍ക്കില്ല പൂമുറ്റങ്ങള്‍ പൂനിരത്തുവാന്‍
വയറിന്റെ രാഗം കേട്ടു മയങ്ങുന്ന വാമനന്മാര്
അവര്‍ക്കോണക്കോടിയായ് നീ വാ വാ.. വാ…
ഓണത്തിന് ഭക്ഷ്യക്കിറ്റ് നാടുവാഴികള്‍ പങ്കിട്ടു എടുത്തിട്ട് പൊതുജനത്തിന് ആശംസകള്‍ മാത്രം നല്കുന്ന ഇന്നത്തെ വാമനന്മാരെക്കുറിച്ച് പതിറ്റാണ്ടുകള്‍ മുന്‍പ് കവി ശ്രീകുമാരന്‍ തമ്പി എഴുതിയ വരികളാണിത്. ഈ പാട്ടിന്റെ ആദ്യവരികള്‍ താഴെ ചേര്‍ക്കുന്നു.
ഉത്രാടപ്പൂനിലാവേ വാ… ഉത്രാടപ്പൂനിലാവേ വാ…
മുറ്റത്തെ പൂക്കളത്തില്‍ വാടിയ പൂവണിയില്‍
ഇത്തിരിപ്പാല് ചുരത്താന്‍ വാ..വാ..വാ..
ഉത്സവഗാനങ്ങള്‍ എന്ന പേരില്‍ തരംഗിണി ഇറക്കിയ ഓണപ്പാട്ടുകളുടെ ആല്‍ബത്തിലെ ആദ്യഗാനമാണിത്. രവീന്ദ്രന് മാസ്റ്റര്‍ സംഗീതം നല്കിയ പത്തു ഗാനങ്ങളാണ് ഇതില്‍ ചേര്‍ത്തിട്ടുള്ളത്. യേശുദാസും ജാനകീദേവിയുമാണ് ഗായകര്‍. വള്ളംകളിയുടെ എല്ലാ ആവേശവും ഒരു പാട്ടില്‍ സന്നിവേശിപ്പിക്കാന്‍ സൃഷ്ടാക്കള്‍ക്ക് സാധിച്ചിട്ടുള്ളൊരു പാട്ടാണ്
‘പായിപ്പാട്ടാറ്റില്‍ വള്ളംകളി
പമ്പാനദിതീരത്ത് ആര്‍പ്പുവിളി ‘
എന്നു തുടങ്ങുന്ന ഗാനം.
ഓണക്കാലത്തെ ഗാനമേളകളില്‍ ഏറ്റവും കൂടുതല്‍ ആലപിക്കപ്പെട്ട പാട്ടായിരിക്കും ഇത്.
രവീന്ദ്രസംഗീതം ഏറ്റവും മനോഹരമായി ചേര്‍ക്കപ്പെട്ട ഒരു ഗാനമാണ്
‘എന്നും ചിരിക്കുന്ന സൂര്യന്റെ ചെങ്കതിര്
ഇന്നെത്ര ധന്യതയാര്‍ന്നു ‘
എന്ന ഗാനം.
ഓണനാളില്‍ സൂര്യന് കൂടുതല്‍ ധന്യതയാര്‍ന്നു എന്ന ഗാനം ഒരു പ്രണയഗാനം കൂടിയാണ്.
തോഴിയുമൊത്തുള്ള ഓണത്തിന്റെ ഓര്‍മകളും ഈ ഗാനം പങ്കു വയ്ക്കുന്നു.
മറ്റു ഏഴു പാട്ടുകളും ഓണത്തിന്റെ മനോഹരമായ വര്‍ണ്ണനകളും ഓര്‍മകളും കൊണ്ടു നിറച്ച ശ്രീകുമാരന്‍ തമ്പി മലയാളികളെ അക്ഷരം കൊണ്ടു ഓണസദ്യ ഒരുക്കുകയായിരുന്നു.
ഇതിലെ മറ്റു ഗാനങ്ങള്‍.
കുളിരു വില്‍ക്കുമീ…
എന്‍ ഹൃദയപ്പൂത്താലം…
പൂവേ പൊലി പൂവേ…
ഒരു സ്വരം മധുരതരം…
ഒരു കൊച്ചു ചുംബനത്തിന്…
ഓണം പൊന്നോണം…
തൊഴുതിട്ടും തൊഴുതിട്ടും….
രവീന്ദ്രന്‍മാസ്റ്ററുടെ സംഗീതവും യേശുദാസിന്റെ ആലാപനവും ഈ പാട്ടുകളെ സംഗീതലോകത്ത് ഇന്നും തലയെടുപ്പോടെ നിര്‍ത്തുന്നു.