പാട്ടില്ലാത്ത ഓണത്തെക്കുറിച്ച് ചിന്തിക്കാനാകുമോ? നാടന്‍ പാട്ടുകളും കൈകൊട്ടിക്കളിപ്പാട്ടും താളമേളങ്ങളും ആദ്യകാലത്ത് ഓണാഘോഷങ്ങളെ സംഗീതമയമാക്കിയിരുന്നു. പാട്ടുകള്‍ ഉള്‍പ്പെടുത്തിയിരുന്ന കലാരൂപങ്ങളില്‍ എല്ലാം ഓണം പ്രമേയമായി വരുന്ന പാട്ടുകളും ചേര്‍ക്കപ്പെട്ടു. നാടകങ്ങളിലും സിനിമയിലും പ്രശസ്തമായ അനേകം ഓണപ്പാട്ടുകളുണ്ട്. റെക്കോര്‍ഡുകളുടെയും കസ്സറ്റുകളുടെയും കാലം വന്നപ്പോള്‍ ഓണം വിഷയമായ ആല്‍ബങ്ങള്‍ ഇറങ്ങാന്‍ തുടങ്ങി.
എല്ലാ കസ്സെറ്റ് കമ്പനികളും ഓണം ആല്‍ബങ്ങള്‍ പുറത്തിറക്കിയിരുന്ന ഒരു കാലമുണ്ടായിരുന്നു. ഒരേ വര്‍ഷം തന്നെ പതിനഞ്ച് ആല്‍ബങ്ങള്‍ മലയാളത്തില്‍ ഇറങ്ങിയിട്ടുണ്ട്. കാലം മാറിയപ്പോള്‍ റിലീസിങ് യൂട്യൂബിലേക്ക് മാറി.
ഈ ഓണനാളുകളില്‍ ആദ്യകാലത്തെ പ്രശ്സ്തമായ കുറച്ചു ഗാനങ്ങളുടെ സൃഷ്ടാക്കളെ പരിചയപ്പെടാം.
ഓണം വിളംബരം ചെയ്യുന്ന എക്കാലത്തെയും പ്രിയഗാനമാണ്,
‘പൂവിളി പൂവിളി പൊന്നോണമായി
നീ വരൂ നീവരൂ പോന്നോണത്തുമ്പീ’
ഈ ഗാനം എഴുതിയത് ശ്രീകുമാരന്‍ തമ്പിയും സംഗീതം നല്‍കിയത് സലില്‍ ചൗധരിയുമാണ്. 1978 ല്‍ ഇറങ്ങിയ വിഷുക്കണി എന്ന ചിത്രത്തിലെ ഗാനമാണിത്.
‘തിരുവോണപുലരി തന് തിരുമുല്ക്കാഴ്ച കാണാന്‍ തിരുമുറ്റം അണിഞ്ഞൊരുങ്ങി’
എന്ന ഗാനം 1975ല്‍ സ്ക്രീനില്‍ എത്തിയ തിരുവോണം എന്ന സിനിമയില്‍ വാണി ജയറാം പാടിയതാണ്. ശ്രീകുമാരന്‍ തമ്പി തന്നെയാണ് സിനിമയുടെ സംവിധായകനും ഗാനരചയിതാവും. സംഗീതം: എം.കെ. അര്ജുനന്.
ഓഎന്‍വിയും സലില്‍ ചൗധരിയും യേശുദാസും ചേര്‍ന്നു മലയാളികള്‍ക്കു നല്കിയ
‘ഓണപ്പൂവേ പൂവേ പൂവേ ഓമല് പൂവേ പൂവേ പൂവേ
നീ തേടും മനോഹര തീരം ‘
എന്നു തുടങ്ങുന്ന ഗാനം.
സിനിമ : ഈ ഗാനം മറക്കുമോ (1978).
2016 ല്‍ ഇറങ്ങിയ ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യം എന്ന സിനിമയിലെ ‘തിരുവാവണി രാവ്
മനസ്സാകെ നിലാവ് ‘ എന്ന ഗാനം പ്രവാസി മലയാളികളുടെ ഓണാഘോഷം മനോഹരമായി ചിത്രീകരിക്കപ്പെട്ട ഗാനമാണ്. മനു മഞ്ജിത് എഴുതിയ ഈ ഗാനത്തിനു സംഗീതം നല്‍കിയത് ഷാന്‍ റഹ്മാന് ആണ്. ആലാപനം : ഉണ്ണിമേനോന്, സിതാര.
ഓണം വിഷയമാക്കി ഇറങ്ങിയ ആല്‍ബങ്ങളില്‍ ഏറ്റവും പ്രശസ്തമായ ആല്‍ബങ്ങള്‍ തരംഗിണി, നിസരി, രഞ്ജിനി എന്നീ നിര്മ്മാണക്കമ്പനികളുടേതാണ്. തരംഗിണിക്കായി ശ്രീകുമാരന്‍ തമ്പി – രവീന്ദ്രന് സഖ്യവും മറ്റുള്ളവര്ക്കായ്ഗി രീഷ് പുത്തഞ്ചേരി – ബേണി ഇഗ്നേഷ്യസ് സഖ്യവുമാണ് കൂടുതല്‍ പാട്ടുകള്‍ സൃഷ്ടിച്ചിട്ടുള്ളത്. പൊന്നോണ തരംഗിണി, ഉത്സവഗാനങ്ങള്‍, ആവണിപ്പൂച്ചെണ്ടു തുടങ്ങിയ പേരുകളില്‍ വിപണിയിലെത്തിയ ആല്‍ബങ്ങള്‍ മലയാളികള്‍ ഇരുകയ്യും നീട്ടി സ്വീകരിച്ചു.
ഉത്രാടപ്പൂനിലാവേ വാ…
പായിപ്പാട്ടാറ്റില്‍ വള്ളം കളി…
എന്നും ചിരിക്കുന്ന സൂര്യന്റ ചെങ്കതിര്…
കുളിരു വില്‍ക്കുമീ…
എന്‍ ഹൃദയപ്പൂത്താലം..
താമരത്തോണികള് തെന്നലില്‍…
ഒരു നുള്ളു കാക്കപ്പൂ കടം തരുമോ
തുടങ്ങിയ ഗാനങ്ങള്‍ എല്ലാം ഈ പരമ്പരയില്‍ ഇറങ്ങിയതാണ്. ഇന്നും മലയാളികള്‍ക്ക് പാട്ടില്ലാതെ ഓണമില്ല. ഈ ഓണനാളുകളിലും നിരവധി പാട്ടുകളിലൂടെ മലയാളി ആഘോഷിക്കുകയാണ്.