ബെനഡിക്ട് പാപ്പായുടെ ഇടവക വികാരിയായതില്പരം ഭാഗ്യം വേറെയെന്തു വേണം? ജര്‍മനിയിലെ ബവേറിയായില്‍ പാപ്പായുടെ മാതൃഇടവകയായ മാര്‍ട്ടല്‍ പള്ളിയില്‍ വികാരിയച്ചന് ഒരു മാസത്തെ അവധിക്കുപോയപ്പോള്‍ ആ ചുമതല നിര്‍വഹിക്കാനുള്ള ഭാഗ്യം എനിക്കു കിട്ടി. പിന്നീട് വത്തിക്കാനില്‍ വച്ച് പാപ്പായെ കണ്ടപ്പോള്‍, മാര്‍ട്ടല്‍ പള്ളിവികാരിയുടെ ചുമതല വഹിച്ചുവെന്ന് സ്വയം പരിചയപ്പെടുത്തിയപ്പോള്‍, അദ്ദേഹം ആശംസകള്‍ നേര്‍ന്നതും സുഖവിവരം അന്വേഷിച്ചതും ഇന്നുമോര്‍ക്കുന്നു. 1998ല്‍ വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന് പാപ്പായുടെ കാലത്തു ചേര്‍ന്ന ഏഷ്യന്‍ ബിഷപ്സ് സിനഡില്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ചപ്പോള്‍ അന്ന് കര്‍ദിനാളായിരുന്ന റാറ്റ്സിങ്റുമായി കൂടുതല്‍ ഇടപെടാന്‍ സാധിച്ചു.
പരിശുദ്ധ സിംഹാസത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിനു ശേഷം 2006 സെപ്റ്റംബറില്‍ ബെനഡിക്ട് പാപ്പാ മാതൃഇടവകയായ മാര്‍ട്ടല്‍ പള്ളി സന്ദശിച്ചപ്പോള്‍ എനിക്കും ക്ഷണം കിട്ടി. പള്ളിയില്‍ ഏറ്റവും മുന്‍നിരയില്‍ എനിക്ക് ഇടവും ലഭിച്ചു. പാപ്പാ അന്നു ഹസ്തദാനം ചെയ്യുന്ന ദൃശ്യം ജര്‍മന്‍ ടിവി സംപ്രേഷണം ചെയ്തിരുന്നു. അന്നത്തെ കൂടികാഴ്ച്ചക്കുശേഷം ഇന്നും ഒരു നിധി പോലെ കൊണ്ടുനടക്കുന്നത് മാര്‍ട്ടല്‍ ഇടവക എനിക്ക് സമ്മാനമായി നല്കിയ ബെനഡിക്ട് പാപ്പായുടെ മാമോദീസ രേഖപ്പെടുത്തിയ ഇടവക രജിസ്റ്ററിന്റെ കോപ്പിയാണ്.
Trending
- ടെക്സസിലെ മിന്നൽ പ്രളയം : മരണം 27ആയി, 20 പെൺകുട്ടികളെ കാണാതായി
- സംസ്ഥാന സ്കൂള്‍ കലോത്സവം ഇക്കുറി തൃശൂരില്‍
- ഫാ. സ്റ്റാൻ സ്വാമി മനുഷ്യാവകാശങ്ങൾക്കു വേണ്ടി നിലകൊണ്ട വൃക്തിത്വം-ഡോ. ഡെന്നീസ് കുറുപ്പശ്ശേരി
- വിയറ്റ്നാമിൽ കഴിഞ്ഞവർഷം 41 നവ വൈദീകർ
- ഇറ്റാലിയൻ പ്രോവിൻസിൻ്റെ പ്രൊവിൻഷ്യലായി സി. മേരി ബിജി ASSJM
- ഗാസയിലെ വെടിനിർത്തൽ; ചർച്ചയ്ക്ക് തയാറെന്ന് ഹമാസ്
- നിപ; ആരോഗ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം
- അൽ ഹിലാലിനെ 2-1ന് വീഴ്ത്തി ഫ്ലൂമിനൻസെ സെമിയിൽ