Browsing: waqf board

2025 പുതുവര്‍ഷ പ്രത്യാശയുടെ അലയൊലിയില്‍, കേരളതീരത്തെ ജനസാന്ദ്രതയേറിയ നെടുങ്കന്‍ ദ്വീപായ വൈപ്പിനില്‍ വേറിട്ടു മുഴങ്ങികേള്‍ക്കുന്നത് ഒരുമയുടെയും മാനവസാഹോദര്യത്തിന്റെയും ഹൃദയാര്‍ദ്രമായ സ്‌നേഹകാഹളമാണ്.

മുനമ്പം കടപ്പുറം നിവാസികളുടെ അധിവാസ ഭൂമിയുടെമേല്‍ വഖഫ് അവകാശം ഉന്നയിച്ചതിന്റെ പേരില്‍ ഉടലെടുത്ത ജീവിതപ്രതിസന്ധിക്ക് ശാശ്വത പരിഹാരം തേടി മുനമ്പത്ത് തീരദേശ ജനത നടത്തിവരുന്ന ഉപവാസ സമരം ഒരു മാസം പിന്നിടുമ്പോള്‍, മുഖ്യമന്ത്രി പിണറായി വിജയന്‍ കേരളത്തിലെ ലത്തീന്‍ കത്തോലിക്കാ സഭാ നേതൃത്വത്തിനും കോട്ടപ്പുറം ബിഷപ് ഡോ. അംബ്രോസ് പുത്തന്‍വീട്ടിലിനും മുനമ്പം ഭൂസംരക്ഷണ സമിതിക്കും ജനങ്ങള്‍ക്കും നല്‍കുന്ന ഉറപ്പ് തെല്ല് വൈകിയെത്തുന്ന സമാശ്വാസമാണ്, ഏറെ പ്രതീക്ഷയുണര്‍ത്തുന്നതുമാണത്.