Browsing: WACOM 6

ആഗോള ദൈവകാരുണ്യ കോൺഗ്രസിന് (WACOM 6) ആതിഥേയത്വം വഹിക്കാൻ ലിത്വാനിയയിലെ വിൽനിയസ് തയ്യാറെടുക്കുന്നു. ജൂൺ 7 മുതൽ 12 വരെയാണ് ആറാമത്തെ ദൈവകരുണയുടെ കോൺഗ്രസ് നടക്കുക. വിൽനിയസ് അതിരൂപത ആതിഥേയത്വം വഹിക്കുന്ന സമ്മേളനത്തിൽ, ദൈവകരുണയെ കേന്ദ്രീകരിച്ചുള്ള ഒരു ആഴ്ചത്തെ പ്രാർത്ഥന, ധ്യാന വിചിന്തനം, ഭാവി പദ്ധതികൾക്കായുള്ള ആസൂത്രണം എന്നിവ നടക്കും. ലോകമെമ്പാടു നിന്നുമുള്ള മെത്രാന്മാരും വൈദികരും ആയിരക്കണക്കിന് വിശ്വാസികളും പരിപാടിയിൽ പങ്കെടുക്കും.