Browsing: vienna issue

വിയന്ന കുൻസ്റ്റ്ലെർഹൗസ് വെറൈനിഗുങ്ങിൽ ക്രൈസ്തവ വിശ്വാസത്തെ അവഹേളിച്ച് നടന്ന പ്രദർശനത്തിനെതിരെ പ്രാർത്ഥനാ റാലി. കന്യകാമറിയത്തെ ട്രാൻസ്‌ജെൻഡർ സ്ത്രീയായും ഈശോയുടെ കുരിശു മരണത്തെ അവഹേളിച്ച് ക്രൂശിക്കപ്പെട്ട തവളയും ചിത്രീകരിച്ച “Du sollst dir ein Bild machen” എന്ന പ്രദർശനത്തിന് എതിരെയാണ് പ്രാർത്ഥനാ റാലി സംഘടിപ്പിച്ചത്. കലാകാരന്മാർക്കുള്ള സാംസ്കാരിക കേന്ദ്രമായ വിയന്നയിൽ കത്തോലിക്കാ വിശ്വാസത്തിനെതിരായ ആക്രമണമാണ് നടന്നതെന്നും ഈ പശ്ചാത്തലത്തിലാണ് പ്രാർത്ഥനാ റാലി സംഘടിപ്പിച്ചതെന്നും സംഘാടകർ പറഞ്ഞു.