Browsing: vatican

ഫ്രാന്‍സിസ് പാപ്പാ അണിഞ്ഞിരുന്ന ‘വലിയ മുക്കുവന്റെ’ മോതിരവും പേപ്പല്‍ മുദ്രയും ഇന്ന് വത്തിക്കാനിലെ സിനഡ് ഹാളില്‍ ചേര്‍ന്ന കര്‍ദിനാള്‍മാരുടെ ജനറല്‍ കോണ്‍ഗ്രിഗേഷന്റെ അവസാന സമ്മേളനത്തില്‍ കമെര്‍ലെംഗോ കര്‍ദിനാള്‍ കെവിന്‍ ഫാറെല്‍ ഔപചാരികമായി വെള്ളിച്ചുറ്റികകൊണ്ട് പിളര്‍ത്തി നശിപ്പിച്ചു. ഫ്രാന്‍സിസ് പാപ്പായുടെ പൊന്തിഫിക്കല്‍ വാഴ്ചയുടെ സ്ഥാനികമുദ്രകള്‍ ഉന്മൂലനം ചെയ്തുകൊണ്ടാണ് പുതിയ പാപ്പായെ തിരഞ്ഞെടുക്കുന്ന കോണ്‍ക്ലേവ് നാളെ ആരംഭിക്കുന്നത്.

പാപ്പാബിലെ എന്ന പേരില്‍ പേപ്പല്‍ തിരഞ്ഞെടുപ്പില്‍ വിജയസാധ്യതയുള്ള സ്ഥാനാര്‍ഥികളെ പ്രവചിക്കാറുള്ള ‘വത്തിക്കാന്‍ നിരീക്ഷകര്‍’  2025-ലെ കോണ്‍ക്ലേവിലെ കാര്യങ്ങള്‍ ‘പ്രവചനാതീതമാണ്’  എന്നു സമ്മതിക്കുന്നു. ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ കര്‍ദിനാള്‍മാര്‍ പങ്കെടുക്കുന്ന കോണ്‍ക്ലേവാണ് മേയ് ഏഴിന് ആരംഭിക്കുന്നത്.

നിരാശ നിറഞ്ഞ ലോകത്ത് പ്രത്യാശയുടെ പ്രവാചകനായിരുന്നു ഫ്രാന്‍സിസ് പാപ്പാ. യേശുവിനെ കണ്ടുമുട്ടുന്നതില്‍ നിന്ന് കാരുണ്യത്താല്‍ ഉത്തേജിതമാകുന്ന ഉദ്ഘോഷമായിരുന്നു ഫ്രാന്‍സിസിന്റെ ഹൃദയഭാഷണങ്ങള്‍. യേശുവിന്റെ കാരുണ്യപ്രഘോഷണത്തിന്റെ ഭൂമികയിലാണ് അദ്ദേഹം ധാര്‍മികതയെ പ്രതിഷ്ഠിച്ചത്.

ഈസ്റ്റര്‍ ഞായറാഴ്ച വത്തിക്കാനിലെ വിശുദ്ധ പത്രോസിന്റെ ബസിലിക്കയുടെ പ്രധാന ബാല്‍ക്കണിയില്‍ വീല്‍ചെയറില്‍ ആനീതനായി ‘ഊര്‍ബി എത് ഓര്‍ബി’ (നഗരത്തിനും ലോകത്തിനുമായി) ആശീര്‍വാദം നല്‍കിയ പരിശുദ്ധ ഫ്രാന്‍സിസ് പാപ്പാ ഇന്നു രാവിലെ 7.45ന് കാലംചെയ്തു.

”യേശു ചെയ്തപോലെ എല്ലാക്കൊല്ലവും പെസഹായ്ക്ക് കാലുകള്‍ കഴുകുവാന്‍ ഞാന്‍ തടവറയാണ് തിരഞ്ഞെടുക്കാറുള്ളത്. ഇക്കൊല്ലം എനിക്ക് കാലുകള്‍ കഴുകാനാവില്ല, എന്നാല്‍ നിങ്ങളുടെ അടുക്കലായിരിക്കുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. നിങ്ങള്‍ക്കും നിങ്ങളുടെ കുടുംബങ്ങള്‍ക്കും വേണ്ടി ഞാന്‍ പ്രാര്‍ഥിക്കുന്നു,” വത്തിക്കാനില്‍ നിന്ന് രണ്ടു കിലോമീറ്റര്‍ അകലെ ട്രസ്‌റ്റെവെരെയിലെ റെജീനാ ചേളി ജയിലില്‍ എഴുപതോളം തടവുകാരുമായി നേരിട്ട് സംവദിച്ചുകൊണ്ട് ഫ്രാന്‍സിസ് പാപ്പാ പറഞ്ഞു.

കേരളത്തിലെ പ്രഥമ സന്ന്യാസിനീ സമൂഹത്തിന്റെ സ്ഥാപിക ധന്യ മദര്‍ ഏലീശ്വ വാകയിലിനെ വാഴ്ത്തപ്പെട്ടവളായി ഉയര്‍ത്തുന്നതിന് മുന്നോടിയായി ധന്യയുടെ മാധ്യസ്ഥ്യത്താല്‍ സംഭവിച്ച ഒരു അദ്ഭുതം വൈദ്യശാസ്ത്രപരമായും ദൈവശാസ്ത്രപരമായും കാനോനികമായും അംഗീകരിക്കാന്‍ വിശുദ്ധര്‍ക്കായുള്ള വത്തിക്കാന്‍ ഡികാസ്റ്ററിക്ക് ഫ്രാന്‍സിസ് പാപ്പാ അനുമതി നല്‍കി.

പേപ്പല്‍ വസ്ത്രങ്ങളും വെളുത്ത വട്ടതൊപ്പിയുമില്ലാതെ  ഫ്രാന്‍സിസ് പാപ്പായുടെ ദൃശ്യങ്ങള്‍ ആദ്യമായാണ് വത്തിക്കാന്‍ വാര്‍ത്താകാര്യാലയത്തില്‍…